കോട്ടയം: കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ വാർഷിക സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം കൺവീനറായി മാതാ ഡെക്കറേഷൻസിലെ ബിജോയെ തിരഞ്ഞെടുത്തു. മേഖലാ പ്രസിഡന്റ് സുവർണ റെജി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിൻസ് മെറിസ്റ്റം ആശംസകൾ അർപ്പിച്ചു. രാജേഷ് ദേവീശ്രീ ഡെക്കറേഷൻ, ദിനേശൻ ഡി ആന്റ് ടി ഡെക്കറേഷൻ, അരുൺ ഫിലിപ്പ് ഫിലിപ്‌സൺ ഡെക്കറേഷൻ, കുഞ്ഞുമോൻ വിദ്യ ഡെക്കറേഷൻ, മധു മധുരിമ ഡെക്കറേഷൻ, അരവിന്ദൻ അരവിന്ദ ഡെക്കറേഷൻ, വിനോദ് അപ്പോയിൽ ഹയറിംങ് സർവീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പന്തൽ, അലങ്കാരങ്ങൾ, ഹയറിംഗ്, ലൈറ്റ് & സൗണ്ട് സ്ഥാപനങ്ങളുടെ ഉടമസ്ഥരുടെ സംഘടനയാണ് കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ. സമ്മേളനത്തിന് മുന്നോടിയായി ജൂലൈ ഒൻപതിന് വാഹന പ്രചാരണ ജാഥയും നടക്കും. ജൂലൈ പത്തിന് കുമാരനല്ലൂർ കമ്മ്യൂണിറ്റി ഹാളിലാണ് സമ്മേളനം നടക്കുക. സംഘടനയുടെ വിവിധ ജില്ലാ സംസ്ഥാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.