ആലപ്പുഴ: കേരളത്തിൽ വീണ്ടും ലൗ ജിഹാദ് ആരോപണം. ഇത്തവണ കാണാതായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ. ആലപ്പുഴ എ.എൻ പുരം മണക്കപ്പറമ്പ് വീട്ടിൽ ബിജുവിന്റെ മകൾ ലച്ചു എന്ന വിശ്വലക്ഷ്മി(16), വെള്ളക്കിണർ ഇലഞ്ഞിപ്പറമ്പ് വീട്ടിൽ ഷാജിയുടെ മകൻ അപ്പു എന്ന സഫറുദ്ദീൻ(17) എന്നിവരാണ് കഴിഞ്ഞ മാസം വീടുവിട്ട് പോയത്. കഴിഞ്ഞ മാസം 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു തുമ്ബും ലഭിക്കാതെ പൊലീസ്.ഇരുവരെയും കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ, കുട്ടികൾ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടികളെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുകയാണ്. കൂടാതെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇതിനിടയിൽ, ഇരുവരുടെയും ഫോട്ടോ ഉൾപ്പെടുത്തി കാണാനില്ല എന്ന് വിവിധ പത്രങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരും എവിടെയെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കുട്ടികളെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു മാസമായിട്ടും കുട്ടികളെ കണ്ടെത്താൻ കഴിയാത്തതിൽ പൊലീസിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. പെൺകുട്ടിയുടെ പിതാവ് ഇടതുപക്ഷ യൂണിയൻ നേതാവു കൂടിയാണ്. പൊലീസിനു മേൽ കടുത്ത സമ്മർദ്ദമുണ്ടായിട്ടും പെൺകുട്ടിയെ പറ്റി ഒരു തുമ്പും കണ്ടെത്താൻ സാധിച്ചിട്ടില്ല.
വിഷയം, ലവ് ജിഹാദാണെന്നു ആരോപിച്ചു വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, സോഷ്യൽമീഡിയയിലും ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ടി.ഡി സ്ക്കൂളിലെ പ്ലസ്ടു ഒന്നാം വർഷ വിദ്യാർത്ഥിനിയായ വിശ്വലക്ഷ്മിയും രണ്ടാം വർഷ വിദ്യാർത്ഥിയായ സഫറുദ്ദീനും സുഹൃത്തുക്കളായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുൻപ് ഇരുവരും സിനിമ കാണാൻ പോയ വിവരം വിശ്വലക്ഷ്മിയുടെ വീട്ടിൽ അറിയുകയും മാതാപിതാക്കൾ വഴക്കു പറയുകയും ചെയ്തു. ഇതേ തുടർന്നാണ് വിശ്വലക്ഷ്മിയും സഫറുദ്ദീനും നാടു വിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
പൊലീസ് അന്വേഷണത്തിൽ ഇരുവരും എറണാകുളത്ത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ, വിശ്വലക്ഷ്മിയുടെ മൊബൈൽ ഫോൺ ഇവിടെ വച്ച് പ്രവർത്തിച്ചതായും കണ്ടെത്തി. മാതാപിതാക്കളും പൊലീസും ഇവിടെ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് യാതൊരു വിവരങ്ങളും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല.