സംസ്ഥാനത്ത് ഇനി മാസ്‌ക് നിർബന്ധം: പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ; പരിശോധന കർശനമാക്കാൻ പൊലീസിനു നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്. ജില്ലാ പൊലീസിനു പരിശോധന നടത്താൻ സംസ്ഥാന പൊലീസ് മേധാവിയാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കൈമാറി. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് എത്തുന്നവരിൽ നിന്നും പിഴ ഈടാക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.