ഡല്‍ഹി : കേരളത്തിന് നികുതി വിഹിതം കൈമാറുന്ന കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ.2014 മുതല്‍ 2023 ഡിസംബർ 22 വരെ ഒന്നരലക്ഷം കോടിരൂപ നികുതി വിഹിതം കൈമാറിയെന്നാണ് വിശദീകരണം.
Advertisements
യു.പി.എ. സർക്കാരിന്റെ ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 224 ശതമാനത്തിന്റെ വർധനയാണിത്. 2004-14 കാലഘട്ടത്തില്‍ കേരളത്തിന് ലഭിച്ചത് 46,303 കോടി രൂപയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡിന് ശേഷമുള്ള വർഷങ്ങളില്‍ പദ്ധതിച്ചെലവ് ഇനത്തിലും കേരളത്തിന് പണം നല്‍കിയിരുന്നു. 2020-21 കാലഘട്ടത്തില്‍ 18,087 കോടി രൂപ കേരളം അധികമായി കടം വാങ്ങിയെന്നും നിർമല രാജ്യസഭയില്‍ വ്യക്തമാക്കി.