തിരുവനന്തപുരം : സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ വി വേണുവും സംസ്ഥാന പൊലീസിന്റെ 35-ാമത് മേധാവിയായി ഷെയ്ക് ദര്‍വേഷ് സാഹിബും ഇന്ന് ചുമതലയേല്‍ക്കും. ചീഫ്സെക്രട്ടറിയും പൊലീസ് മേധാവിയും ഒരേ ദിവസം ചുമതലയേല്‍ക്കുന്നത് അപൂര്‍വമാണ്.
സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാലിനു ദര്‍ബാര്‍ ഹാളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുടര്‍ന്നു ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതല ഏല്ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനില്‍ കാന്തിനു സേന നല്കുന്ന വിടവാങ്ങല്‍ പരേഡ് രാവിലെ 7.45നു പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പൊലീസ് ആസ്ഥാനത്തും നടത്തും. വൈകിട്ട് അഞ്ചിനു പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അധികാരം കൈമാറും