പുതുപ്പള്ളി : കേരളത്തെ കലാപഭൂമിയാക്കുന്നതിനുള്ള കോൺഗ്രസ് – ബിജെപി സമരാഭാസങ്ങൾക്കെതിരെ കെഎസ്കെടിയു നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കൊല്ലാട് നാൽക്കവലയിൽ നടന്ന ധർണ്ണ ജില്ലാ കമ്മിറ്റി അംഗം പി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോയി കുന്നംപള്ളി അധ്യക്ഷനായി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി സി ബെഞ്ചമിൻ , എ ജി രവീന്ദ്രൻ , കൊല്ലാട് ലോക്കൽ സെക്രട്ടറി സി വി ചാക്കോ , സിഐടിയു ഏരിയാ ജോയിന്റ് സെക്രട്ടറി ജെ രാജേഷ് , കൊല്ലാട് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ റ്റി ഏബ്രഹാം , കെഎസ്കെറ്റിയു മേഖലാ സെക്രട്ടറി ജേക്കബ് ബാബു എന്നിവർ സംസാരിച്ചു.
Advertisements