തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം. തൃശൂര്‍ തേക്കിൻകാട് മൈതാനിയില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ചതോടു കൂടി കായികമേളക്ക് തുടക്കമായി.ദീപശിഖ ഫുട്ബോള്‍ താരം ഐ എം വിജയൻ ഏറ്റുവാങ്ങി.പുതിയ കായിക താരങ്ങളെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ഐ എം വിജയൻ പങ്കുവച്ചു. സംസ്ഥാന സ്കൂള്‍ കായികോത്സവം കാണാൻ കുന്നംകുളത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കുന്നംകുളം വോക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ മൈതാനത്താണ് മേള നടക്കുന്നത് . അഞ്ചുദിവസമായി നടക്കുന്ന മേളയില്‍ 3000ത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും.ആറുവിഭാഗങ്ങളിലായി ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ .രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്. ഇതേ മാതൃക തന്നെ ഇത്തവണയും തുടരും.