സംസ്ഥാനത്ത് 60 വയസ് പിന്നിട്ടവരുടെ പ്രത്യേക സെൻസസ് ; വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ് പിന്നിട്ടവരുടെ പ്രത്യേക സെൻസസ് നടത്താൻ സര്‍ക്കാര്‍ തീരുമാനം. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയില്‍ കേരളത്തിലെ വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കൂടാതെ വയോജന പദ്ധതികള്‍ സംബന്ധിച്ച്‌ വയോധികരില്‍ അവബോധം സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisements

പദ്ധതികളെ കുറിച്ച്‌ ശരിയായ അവബോധമില്ലാത്തത് അര്‍ഹരായ പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകാൻ തടസ്സമാകുന്നുണ്ട്. അതുകൊണ്ടുതന്നെ വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാര്‍, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളര്‍ത്തുന്നതിന് നവേണ്ട നടപടികള്‍ സ്വീകരിക്കാൻ പിണറായി വിജയൻ നിര്‍ദ്ദേശം നല്‍കി.ഇവയ്ക്ക് പുറമെ അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അങ്കണവാടി വര്‍ക്കര്‍മാരുടെ സേവനം ഈ സെൻസസിന് ആവശ്യമെങ്കില്‍ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാമൂഹ്യനീതി വകുപ്പിന് ജില്ലകളില്‍ നിലവില്‍ ഒരു കാര്യാലയം മാത്രമാണുള്ളത്. പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ എത്തിക്കുന്നതിനും സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും ബ്ലോക്ക് തലത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കും. എല്ലാ ബ്ലോക്കിലും വയോമിത്രം കോര്‍ഡിനേറ്റര്‍മാരെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി നിയമിക്കണം. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍സമയബന്ധിതമായി അനാഥ / അഗതി / വൃദ്ധ മന്ദിരങ്ങള്‍ സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കണം. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് സംസ്ഥാന ഓഫീസിന് കൈമാറണം. സംസ്ഥാന ഓഫീസ് ഈ റിപ്പോര്‍ട്ട് പരിശോധിച്ച്‌ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയിലാണെന്ന് ഉറപ്പാക്കണം.

ഒരു അന്തേവാസിക്ക് 80 സ്‌ക്വയര്‍ഫീറ്റ് എന്ന നിലയില്‍ സ്ഥല സൗകര്യം ഒരുക്കണമെന്നാണ് നിഷ്കര്‍ഷ. മന്ദിരങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കലിന് അപേക്ഷ ലഭിച്ചാല്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മന്ദിരം സന്ദര്‍ശിച്ച്‌ ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് മാത്രമായി ഇപ്പോള്‍ വയോമിത്രം പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ മന്ദിരങ്ങളിലേക്കും വ്യാപിപ്പിക്കണം. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാനതല അവലോകന സമിതി ആറ് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. മന്ത്രിമാരായ ആര്‍.ബിന്ദു, വീണാ ജോര്‍ജ്ജ്, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, പ്രിൻസിപ്പല്‍ സെക്രട്ടറിമാരായ ശര്‍മിള മേരി ജോസഫ്, മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.