വൈക്കം: ക്ഷേമാശ്വാസം, പെൻഷൻ പരിഷ്കരണം കുടിശിക തുടങ്ങിയവ ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചു കെ എസ് എസ് പി എ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. വൈക്കം സബ് ട്രഷറിയുടെ മുന്നിൽ നടന്ന ധർണാ സമരം സംസ്ഥാന കമ്മിറ്റി അംഗം പി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ബി.ഐ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.ഡി.ഉണ്ണി,ടി.ആർ. രമേശൻ,ഇടവട്ടം ജയകുമാർ,കെ.കെ. രാജു, പി.വി. ഷാജി,ലീലഅക്കരപ്പാടം, കെ.എൽ.സരസ്വതിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements