തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന സെസ് ഏര്‍പ്പെടുത്തുന്നത് രാജ്യത്തെ ചലിപ്പിക്കാനാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. അവശജനങ്ങള്‍ക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ്. ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്നും ജയരാജന്‍ പറഞ്ഞു.
62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം നല്‍കുന്ന ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. ഈ 1600 രൂപയാണ് വിവിധ മേഖലകളിലേക്ക് എത്തുന്നത്. കോണ്‍ഗ്രസിന് രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും അറിയില്ല. അവര്‍ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. രണ്ട് രൂപയ്ക്ക് വേണ്ടി കടിപിടി കൂടുന്നവര്‍ കേന്ദ്രത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇന്ധന സെസ് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും വ്യക്തിതാല്‍പര്യമില്ലെന്നും മന്ത്രി കെ.എന്‍. ബാലഗോപാലും നേരത്തേ പറഞ്ഞിരുന്നു. സെസ് ഏര്‍പ്പെടുത്തിയ സാഹചര്യം എല്ലാവരും നോക്കണം. 2015ല്‍ യു.ഡി.എഫ് സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തിന്‍റെ ഗുണത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 60 ലക്ഷത്തോളം പേര്‍ക്ക് നല്‍കണം. നാട്ടിലെ എല്ലാവരും സഹകരിക്കണമെന്ന് പരസ്യമായി പറഞ്ഞിട്ടാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയത്. 20 ലേറെ രൂപ കേന്ദ്രം ഒരു ലിറ്റര്‍ പെട്രോളിന് വാങ്ങുന്നു. ഗ്യാസ് സബ്സിഡി നല്‍കുന്നില്ല. ഒരു രൂപ ഇന്ധന സെസ് 2015-16 ലെ ബജറ്റില്‍ ഉണ്ടായിഅന്ന് അരിക്ക് ഒരു ശതമാനവും ആട്ട, മൈദ തുടങ്ങിയവക്ക് അഞ്ച് ശതമാനവും നികുതിയും ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാറിന്‍റെയും കൈകാര്യം ചെയ്യുന്നവരുടെയും ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണം. നിയമസഭയില്‍ തന്നെ ഇതെല്ലാം പറഞ്ഞിട്ടുണ്ട്. അതിന് ഇത്രയും അക്രമണം ഏറ്റുവാങ്ങേണ്ടതുണ്ടോ എന്ന് മാധ്യമങ്ങള്‍ ആലോചിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റിലെ സെസ് പ്രഖ്യാപനം ഇന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് ഇന്ന് മുതല്‍ 2 രൂപ അധികം നല്‍കണം. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവില്‍ വന്നത്. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് പ്രകാരം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.5 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 96.53 രൂപയും ആയി വര്‍ധിക്കും.