കോട്ടയം: ക്ഷാമാശ്വാസ കുടിശ്ശിഖ അനുവദിക്കുക,പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക,മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പള്ളം-കോട്ടയം ടൗൺ ബ്‌ളോക്കുകളുടെ നേതൃത്വത്തിൽ പെൻഷൻകാരുടെ കൂട്ടധർണ്ണ കോട്ടയം ടൗണിൽ നടന്നു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.കേശവൻ ധർണ്ണ ഉത്ഘാടനം ചെയ്തു.പള്ളംബ്‌ളോക്ക് പ്രസിഡണ്ട് പി പി പത്മനാഭൻ അധ്യക്ഷത വഹിച്ചു.ടൗൺ ബ്‌ളോക്ക് സെക്രട്ടറി വി കെ കുരുവിള സ്വാഗതം ആശംസിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് പ്രൊഫ.കെ.സദിശിവൻ നായർ,ടൗൺബ്‌ളോക്ക് പ്രസിഡണ്ട് വി.സി.മോഹനൻ,ട്രഷറർ കെ.ജെ.ടിറ്റൻ,പള്ളം ബ്‌ളോക്ക് വൈസ് പ്രസിഡണ്ട് അമ്മാൾസാജുലാൽ എന്നിവർ പ്രസംഗിച്ചു
Advertisements