കോട്ടയം: കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗം രൂപീകരിച്ചിട്ട് 2024 ഒക്ടോബർ 24 ന് 60 വർഷം പൂർത്തിയാകുന്നു. കേരളത്തിലെ കലാലയങ്ങളിൽ നിന്നും ഒരു പറ്റം വിദ്യാർത്ഥികൾ 1964 ഒക്ടോബർ 24 ന് ചങ്ങനാശ്ശേരിയിൽ ഒത്തു ചേർന്നാണ് കേരളാ സ്റ്റുഡൻസ് കോൺഗ്രസ് എന്ന കെ.എസ്.സി ക്ക് രൂപം നൽകിയത്.അറുപത് വർഷങ്ങൾക്ക് ശേഷം അതേ മാസം അതേ തീയതിയിൽ അതേ സ്ഥലത്ത് ഒത്തുചേർന്നു ഓർമ്മകൾ അയവിറക്കുന്നു.തുടങ്ങിയ നാൾ മുതൽ കെ.എസ് സി യെ നയിച്ച നേതാക്കന്മാരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ഒത്തു ചേരലിൽ സാധിക്കുന്നവരെല്ലാം ഒത്തുചേരണമെന്ന് സംഘാടകർ അറിയിച്ചു.എസ്ബി കോളിന് എതിർവശത്തുള്ള മിനി മുൻസിപ്പൽ ടൗൺഹാളിൽ രാവിലെ 10 ന് പുന:സമാഗമം ആരംഭിക്കും. കെ.എസ്.സി യിലൂടെ കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാക്കളായും പൊതുജീവിതത്തിൽ ഉന്നതശ്രേണിയിൽ ഉൾപ്പെട്ടവരുമായ മന്ത്രിമാർ, എം.എൽ.എ.മാർ എന്നിവർ സംഗമത്തിൽ സംബന്ധിക്കും. സംസ്ഥാനതലത്തിൽ പ്രവർത്തിച്ചിരുന്ന നേതാക്കളെ കഴിയുന്നത്ര നേരിട്ടും കത്തുമുഖേനെയുമാണ് അറിയിച്ചിട്ടുള്ളത്.