കേന്ദ്ര സർക്കാരിന്റെ പഠന മികവ് സര്‍വേ ; പ്രാദേശിക ഭാഷാപഠനത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാർത്ഥികൾ ഒന്നാമത്

ഡൽഹി : കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി സ്‌കൂള്‍ പഠന മികവ് സര്‍വേ. കേന്ദ്ര സര്‍ക്കാര്‍ പഠനമാണിത്. കേരളത്തില്‍ പ്രാദേശിക ഭാഷാപഠനത്തില്‍ കോട്ടയം ജില്ലയിലെ കുട്ടികള്‍ ഏറ്റവും മിടുക്കരാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍വേയിൽ വിലയിരുത്തി.

Advertisements

ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. രണ്ട് വിഷയങ്ങളിലും തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം കേരളത്തിലെ മികച്ച ജില്ലകളും മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ആശങ്കപ്പെടുത്തുന്ന കാര്യങ്ങളും പഠനത്തില്‍ പറയുന്നുണ്ട്.മൂന്ന്, അഞ്ച്, എട്ട്, പത്ത്, ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ, ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, എന്നീ വിഷയങ്ങളിലെ മാര്‍ക്കാണ് പഠനമികവ് കണക്കാക്കാന്‍ മാനദണ്ഡമാക്കിയത്. 34 ലക്ഷം വിദ്യാര്‍ത്ഥികളാണ് സര്‍വേയുടെ ഭാഗമായത്. 2021 നവംബറിലാണ് സര്‍വേ നടന്നത്. 720 ജില്ലകളിലെ 1.18 ലക്ഷം സ്‌കൂളുകളിലായിട്ടാണ് 34 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഭാഗമായത്. പ്രാദേശിക ഭാഷാ പഠനത്തില്‍ മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലകളാണ് കോട്ടയത്തിന് പിന്നില്‍ വരുന്നത്. ആലപ്പുഴ ജില്ല ശാസ്ത്ര വിഷയത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്. അതിന് പിന്നിലായി കോട്ടയം, തൃശൂര്‍, പത്തനംതിട്ട ജില്ലകളുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗണിതത്തില്‍ കോട്ടയത്തെ കുട്ടികളാണ് മൂന്നാംസ്ഥാനത്ത്. തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് തൊട്ടുപിന്നിലുള്ളത്. സാമൂഹിക ശാസ്ത്രത്തില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ കോട്ടയവും ആലപ്പുഴയുമാണ്. അതേസമയം സാക്ഷരതയില്‍ കേരളം മുന്നിലാണെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പഞ്ചാബിലെ വിദ്യാര്‍ത്ഥികളാണ് മുന്നില്‍.

കേരളത്തേക്കാള്‍ എല്ലാ വിഷയത്തിലും ഇവര്‍ മിടുക്ക് കാണിച്ചു. ഭാഷ, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ദേശീയ തലത്തില്‍ ഇവര്‍ക്ക് മിടുക്കുണ്ട്. കേരളം, രാജസ്ഥാന്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ഭാഷയില്‍ പഞ്ചാബിന് പിന്നിലുള്ളത്. ശാസ്ത്ര പഠനത്തില്‍ രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. കേരളം മൂന്നാം സ്ഥാനത്താണ്.

സാമൂഹി ശാസ്ത്രത്തില്‍ ചണ്ഡീഗഢാണ് മൂന്നിലുള്ളത്. പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി, ഗോവ സംസ്ഥാനങ്ങളാണ് പിന്നില്‍. അതേസമയം കേരളത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുള്ളതായി പഠനത്തില്‍ പറയുന്നുണ്ട്. ഉയര്‍ന്ന ക്ലാസുകളിലേക്ക് പോകുമ്ബോള്‍ പഠന നിലവാരം കേരളത്തില്‍ കുറയുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. 18 ശതമാനം അമ്മമാര്‍ നിരക്ഷരരാണ്. അഞ്ച് ശതമാനം പേര്‍ക്ക് ആകെയുള്ള പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമാണ്. 25 ശതമാനം പേര്‍ക്ക് യുപി ക്ലാസ് വിദ്യാഭ്യസവും, 27 ശതമാനം പേര്‍ക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസവുമാണ് ഉള്ളത്. 12 ശതമാനം അമ്മമാര്‍ക്കേ ബിരുദതല വിദ്യാഭ്യാസമുള്ളൂ. സ്‌കൂളിലേക്ക് നടന്നെത്തുന്ന കുട്ടികള്‍ -48 ശതമാനമാണ്.

Hot Topics

Related Articles