തിരുവനന്തപുരം : കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ- ടി.യു-19690- തിരുവനന്തപുരം ജില്ല സമ്മേളനവും സംഘടനയുടെ ലോഗോ പ്രകാശനവും റീജൻസി റസിഡൻസി ഹാളിൽ വച്ച് നടത്തി. തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഷാജി എസ് അവർകൾ സമ്മേളന ഉദ്ഘാടനവും തിരുവനന്തപുരം മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് നിതിൻ രാജ് സംഘടനയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു.
പ്രസ്തുത സമ്മേളനത്തിൽ കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് മനോജ് കൊരട്ടി യുടെ അധ്യക്ഷതയിൽ ചേർന്ന് സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അനൂപ് പാറശാല സ്വാഗതം ആശംസിക്കുകയും സംസ്ഥാന രക്ഷാധികാരി മനോജ് കോട്ടയം, സോണി കാവാലം, വിശ്വൻ പൊന്നാനി, മുത്തലി പാലക്കാട്, ഉദയ ദേവി, നരേഷ് കൊടകര, റെജി മെഡിക്കൽ കോളേജ്, ബൈജു കാച്ചപ്പിള്ളി, കുമാർ വർക്കല, സിജു വർക്കല, സുജിത്ത് കൊല്ലം സേവിയർ കാട്ടാക്കട, ഉമ്മർ പാലക്കാട്, അംബുജാക്ഷൻ പാലക്കാട് തമിഴ് നാട് ടി.ടി.ഡി.ഒ ഭാരവാഹികളായ സി ഡി കുമാർ, രവി തിരുനൽവേലി. മുത്തുകുമാർ. മാരി. ശക്തി പാണ്ടിയൻ. സുരേഷ്, തമിഴ്നാട് സേലം ജില്ലാ ഭാരവാഹികൾ എന്നിവർ ആശംസകൾ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘടന സ്റ്റിക്കർ വിതരണ ഉദ്ഘാടനം ജിജേഷ്, തേൻകുറിശ്ശി,അനിൽ കുനിശ്ശേരി, മിഥുൻ വർമ്മ വൈക്കം എന്നിവർ ചേർന്ന് കൊല്ലം ജില്ലാ സംസ്ഥാന കമ്മിറ്റി അംഗം സരിത ബിജുവിന് നൽകി നിർവഹിച്ചു. സമ്മേളനം കോർഡിനേറ്റർമാരായ കുമാർ. വർക്കല സിജു വർക്കല. സേവ്യർ കാട്ടാക്കട എന്നിവരെ. പൊന്നാട നൽകി ആദരിച്ചു. തുടർന്ന് തിരുവനന്തപുരം ജില്ല ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ജില്ലാ ഭാരവാഹി ബിനോയ് മുട്ടട കൃതജ്ഞത രേഖപ്പെടുത്തി സമ്മേളനം അവസാനിപ്പിച്ചു.