കോട്ടയം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 23 ന് അതിരമ്പുഴയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനം 23 ന് രാവിലെ ഒൻപതിന് എകെപിഎ സംസ്ഥാന ട്രഷറർ ജോയ് ഗ്രേസ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിനു ചേരുന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബഷീർ മേത്തർ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പ്രകടനം അതിരമ്പുഴ ചന്തക്കവലയിൽ നിന്നും സമ്മേളന നഗറിലേയ്ക്കും നടക്കും. തുടർന്നു ട്രേഡ് ഫെയറും, സ്നേഹവിരുന്നും നടക്കും.
Advertisements