വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കുടുക്കി : കടുവയെ കുടുക്കിയത് മയക്കു വെടിവെച്ച്

കൽപ്പറ്റ : വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവച്ചു കീഴടക്കി. വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ച കടുവയാണോ ഇതെന്ന് ഇതെന്ന് സ്ഥിരീകരിണമായില്ല. മാനന്തവാടി പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്താണ്  കടുവയെ കണ്ടത്.

Advertisements

തുടർന്ന് കാലിൽ മയക്കുവെടിവച്ചു കീഴടക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു റൗണ്ട് മയക്കുവെടിയാണ് വച്ച തോടെ കടുവ ഓടി മാറി. പിന്നീട് കടുവ കുന്നിൻ മുകളിലേക്ക് ഓടിയെങ്കിലും പിന്നീട് ഇവിടെ മയങ്ങി വീണു.

തുടർന്ന് വനം വകുപ്പ് അധികൃതർ കടുവയെ വലയിലാക്കി

ബത്തേരിയിലെ കടുവ മൃഗപരിപാലന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തോമസ് എന്ന കർഷകൻ കടുവയുടെ ആക്രമണം നേരിട്ട വെള്ളാരം കുന്നിൽ നിന്ന് കുപ്പാടിത്തറയിലേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്.

ജനവാസ മേഖലകളിലൂടെ കടന്നേ കടുവക്ക് ഇവിടേക്ക് എത്താനാകൂ. ഇതിനാൽ അക്രമണം നടത്തിയ കടുവയാണ് ഇത് എന്ന് ഉറപ്പിക്കാൻ കൃത്യമായ പരിശോധന വേണമെന്നാണ് വനപാലകർ വ്യക്തമാക്കുന്നത്.

Hot Topics

Related Articles