പ്രായം കുറയ്ക്കാനുള്ള ടൈം മിഷീൻ ലഭിക്കും; 60 കാരെ 25 ൽ എത്തിക്കാം; 35 കോടി തട്ടിയെടുത്ത ദമ്പതിമാർ അറസ്റ്റിൽ

കാൺപൂർ: പ്രായം കുറക്കുന്ന ഇസ്രയേൽ ടൈം മെഷീൻ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതികളിൽ ദമ്ബതിമാർ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. പ്രായമുള്ളവരാണ് ഈ തട്ടിപ്പിൽ കുടുങ്ങിയവരിലേറെ പേരും. 35 കോടിയോളം രൂപ ദമ്ബതികൾ തട്ടിയെടുത്തെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

രാജീവ് ദുബെ, രഷ്മി ദുബെ എന്നിവരാണ് അറസ്റ്റിലായത്. കാൺപൂരിലെ കിദ്വായി നഗറിൽ ഇവർ തെറാപ്പി സെന്റർ ആരംഭിച്ചിരുന്നു. ഇവിടെ ഇസ്രയേലിൽ നിന്നുള്ള ടൈം മെഷീൻ എത്തിക്കാമെന്നും ഇതിലൂടെ 60 വയസുകാർക്ക് 25 വയസുകാരാകാമെന്നും പറഞ്ഞിരുന്നു. ഓക്സിജൻ തെറാപ്പിയിലൂടെ ചെറുപ്പം നിലനിർത്തി തരാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വായുമലിനീകരണം കാരണം പ്രദേശത്തെ ആളുകൾക്ക് വയസായി വരുന്നു. ഓക്സിജൻ തെറാപ്പി നൽകുന്നതിലൂടെ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ചെറുപ്പമാകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സെഷനുകളായിട്ടായിരുന്നി ഇവരുടെ പാക്കേജ്. 10 സെഷനുകൾക്ക് 6000 രൂപയായിരുന്നു. മൂന്നു വർഷത്തേക്ക് ആനുകൂല്യത്തോടെ 90,000 രൂപയുമായിരുന്നു ഇവർ ഈടാക്കിയിരുന്നത്.

തട്ടിപ്പിനിരയായ രേണു സിങ് ആണ് പരാതി നൽകിയത്. 10.75 ലക്ഷം രൂപയാണ് തന്നിൽ നിന്ന് തട്ടിയതെന്നാണ് രേണു സിങിന്റെ ആരോപണം. നൂറുകണക്കിനാളുകളുടെ 35 കോടി രൂപയോളം ഇവർ ഇത്തരത്തിൽ തട്ടിയെടുത്തെന്ന് പരാതിക്കാരി ആരോപിച്ചു. ഭാരതീയ ന്യായ് സംഹിത പ്രകാരം സെക്ഷൻ 318(4) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദമ്ബതിമാർ നിലവിൽ ഒളിവിലാണെന്നാണ് വിവരം.

Hot Topics

Related Articles