തിരുവനന്തപുരം : ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ഭാര്യ അറസ്റ്റില്‍. ആലങ്ങാട് വെള്ളംകൊള്ളി വീട്ടില്‍ പ്രഭാകരൻ നായ(80)രെയാണ് കഴിഞ്ഞദിവസം വീടിനുള്ളില്‍ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ ശാന്തകുമാരിയെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൊലപാതകം നടന്നത്.
ഓര്‍മ്മക്കുറവുള്ള വ്യക്തിയാണ് പ്രഭാകരൻ. സംഭവ ദിവസം പ്രഭാകരൻ രാത്രി രണ്ടുതവണ വീടിന്റെ മതില് ചാടി പുറത്തേക്ക് പോകുകയും പ്രദേശവാസികള്‍ തിരിച്ചു വീട്ടിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. വീണ്ടും ഇത്തരത്തില്‍ ശ്രമം നടത്തിയപ്പോള്‍ ഭാര്യ ശാന്തകുമാരിയുമായി വഴക്കിടുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശേഷം പ്രഭാകരനെ കട്ടിലില്‍ പിടിച്ചുകിടത്തി തുടര്‍ന്ന് തോര്‍ത്തെടുത്ത് കഴുത്തില്‍ മുറുക്കുകയായിരുന്നു. ഇതോടെ പ്രഭാകരൻ നായര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രഭാകരൻ മരിച്ചതറിഞ്ഞതോടെ മനോവിഷമത്തില്‍ ശാന്തമാരി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ശാന്തകുമാരിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചലില്‍ പ്രഭാകരൻ മരിച്ചു കിടക്കുന്നത് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പ്രഭാകരന്റെ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ശാന്തകുമാരിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശാന്തകുമാരിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവസമയത്ത് ഇവര്‍ രണ്ടു പേര് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.