കേരള സര്‍വകലാശാല യുവജനോത്സവം: മാര്‍ ഇവാനിയോസിന് കിരീടം;സേതുലക്ഷ്മി കലാതിലകം;പ്രതിഭ നന്ദകിഷോർ

അമ്പലപ്പുഴയില്‍ നടന്ന കേരള സര്‍വകലാശാല യൂണിയന്‍ യുവജനോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് ഓവറോള്‍ ചാമ്പ്യന്‍മാരായി.

Advertisements

273 പോയിന്റോടെയാണ് മാര്‍ ഇവാനിയോസ് ഒന്നാമതെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

237 പോയിന്റോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് രണ്ടാം സ്ഥാനത്ത്.

191 പോയിന്റോടെ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

33 പോയിന്റു നേടിയ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ കെ.എസ് സേതുലക്ഷ്മിയാണ് കലാതിലകം.

മത്സരിച്ച ആറിനങ്ങളില്‍ ഒന്നാം സ്ഥാനവും ഒരു ഇനത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് സേതുലക്ഷ്മി കലാതിലകപ്പട്ടം നേടിയത്.

33 പോയന്റോടെ മാര്‍ ഇവാനിയോസ് കോളേജിലെ നന്ദകിഷോറാണ് കലാപ്രതിഭ.

മത്സരിച്ച ഏഴിനങ്ങളില്‍ ആറിലും ഒന്നാം സ്ഥാനം നേടിയാണ് കലാപ്രതിഭ പട്ടത്തിലെത്തിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നൈനിക മുരളി 35 പോയിന്റ് നേടി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കലാരത്ന പുരസ്‌കാരം കരസ്ഥമാക്കി.

ഏഴ് ഇനങ്ങളില്‍ നൈനിക ഒന്നാം സ്ഥാനം നേടി.

Hot Topics

Related Articles