കലുഷമായ ദേശീയാന്തരീക്ഷത്തില്‍ കേരളം പ്രത്യാശയുടെ ദ്വീപ് : ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ് ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാങ്കേതികമായി മൂന്നാം വര്‍ഷത്തിലേക്കാണ് ഈ സര്‍ക്കാര്‍ കടക്കുന്നതെങ്കിലും 2016 ല്‍ നമ്മള്‍ ഏറ്റെടുത്ത വികസന – ക്ഷേമ പദ്ധതികളുടെ തുടര്‍ച്ച എട്ടാം വര്‍ഷത്തിലേക്കു കടക്കുകയാണ്. ഭവനപദ്ധതികളിലൂടെയും പട്ടയങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലൂടെയും റോഡ് – സ്‌കൂള്‍ – ആശുപത്രി വികസനങ്ങളിലൂടെയും പെന്‍ഷന്‍ വിതരണത്തിലൂടെയും എല്ലാം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

Advertisements

അപ്പോഴപ്പോഴുള്ള കാര്യങ്ങളെ സംബോധന ചെയ്തു മുന്നേറുക എന്ന അഡ്‌ഹോക്ക് ഭരണ സംസ്‌കാരത്തെ, ഒരു സഹസ്രാബ്ദ ഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച്‌ കേരളത്തെയാകെ ആധുനികവല്‍ക്കരിക്കുക എന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പുതിയ ഭരണ സംസ്‌കാരം കൊണ്ടു പകരം വെക്കുകയാണു നാം ഈ ഏഴുവര്‍ഷങ്ങളിലായി ചെയ്തു പോരുന്നത്. അതിന്റെ ഭാഗമായി നവകേരളം സൃഷ്ടിക്കാനുള്ള സമഗ്രവും സുസ്ഥിരവുമായ വികസന യത്‌നത്തിലാണു നമ്മള്‍. വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം, കാര്‍ഷിക നവീകരണം എന്നീ മേഖലകളില്‍ ഊന്നിക്കൊണ്ടാണ് മുന്നേറുന്നത്. അ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വയ്‌ക്കൊക്കെ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയുമാണ്. അങ്ങനെ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ തലത്തിലേക്കു നമ്മുടെ സമൂഹത്തിന്റെ ജീവിതനിലവാരം സമയബന്ധിതമായി ഉയര്‍ത്തിയെടുക്കാനുള്ളതാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതു പ്രായോഗികമാണോ എന്നു ചിലര്‍ സംശയിക്കും. എന്നാല്‍ അസാധ്യമെന്നും അപ്രായോഗികമെന്നും പലരും തള്ളിക്കളഞ്ഞ എത്രയെത്ര പദ്ധതികളാണ് കര്‍മ്മോന്മുഖമായ പ്രതിബദ്ധതയോടെ നമ്മള്‍ നടപ്പാക്കിയത്. ഒരു വശത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍. മറുവശത്ത് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ജനജീവിതാശ്വാസ പദ്ധതികള്‍. ഒരു വശത്ത് പരമ്ബരാഗത വ്യവസായങ്ങളെ ഉദ്ധരിക്കാനുള്ള പദ്ധതികള്‍, മറുവശത്ത് അത്യാധുനിക സ്റ്റാര്‍ട്ട് അപ്പ് സംരഭമുന്നേറ്റങ്ങള്‍. രണ്ടും ഒരുപോലെ മുമ്ബോട്ടു കൊണ്ടുപോവുകയാണ്. അടിസ്ഥാനവര്‍ഗ്ഗത്തെയും നവീന തലമുറകളെയും ഒരുപോലെ ചേര്‍ത്തുപിടിക്കുകയാണ്.

Hot Topics

Related Articles