തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറിയടിച്ച ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ലോട്ടറിയടിച്ച ആള്‍ രംഗത്തെത്തിയില്ല. HB 727990 എന്ന നമ്ബറിനാണ് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിന് അഞ്ച് ദിവസം മുമ്പാണ് ഈ ടിക്കറ്റ് വിറ്റ് പോയത്.
തിരുവനന്തപുരം ചൈതന്യ ലക്കി സെന്റര്‍ വിറ്റ ടിക്കറ്റിനാണ് ഈ വര്‍ഷത്തെ വിഷു ബമ്ബര്‍ അടിച്ചത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ജസീന്ത, രംഗന്‍ എന്ന ദമ്ബതികളാണ് ഏജന്‍സിയില്‍ നിന്നും ഈ ടിക്കറ്റെടുത്ത് വിറ്റിരിക്കുന്നത്. സാധാരണ രംഗനില്‍ നിന്നും ടിക്കറ്റ് വാങ്ങുന്ന ടാക്‌സി-ഓട്ടോ ഡ്രൈവറുമാരെയും തൊഴിലാളികളെയുമൊക്കെ കണ്ടു ചോദിച്ചച്ചെഹ്കിലും അവരാരുമല്ല ഭാഗ്യശാലികള്‍. വിദേശത്തേക്ക് പോയവരോ വന്നവരോ ആയിരിക്കാം ടിക്കറ്റെടുത്തെന്ന സംശയവും ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ കാലയളവില്‍ ടിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസില്‍ അപേക്ഷ നല്‍കാം. ജില്ലാ ലോട്ടറി ഓഫീസര്‍മാര്‍ക്ക് 60 ദിവസം വരെയുള്ള ടിക്കറ്റ് പാസാക്കാം. അറുപത് ദിവസവും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ ലോട്ടറി ഡയറക്‌ട്രേറ്റാണ് തീരുമാനം എടുക്കേണ്ടത്. 90 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ഡയറക്‌ട്രേറ്റ് പാസാക്കാനാകും. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്ബറില്‍ ലോട്ടറി വകുപ്പ് ഇറക്കിയത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു. എന്തായാലും ഒരു മാസത്തിനുള്ളില്‍ ടിക്കറ്റുമായി ഭാഗ്യവാന്‍ എത്തിയില്ലെങ്കില്‍ 6 കോടി 16 ലക്ഷം രൂപ സര്‍ക്കാരിനാകും.