കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കൺവൻഷൻ മെയ് ഒൻപതിന് കോട്ടയം ആൻസ് കൺവൻഷൻ സെന്ററിൽ നടക്കും; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: കേരള പൊലീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ മെയ് ഒൻപത് ചൊവ്വാഴ്ച ആൻസ് കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ എട്ടിന് പതാക ഉയർത്തൽ. 8.30 ന് ജില്ലാ കൺവൻഷൻ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിനു കെ.ഭാസ്‌കർ അധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ രഞ്ജിത്ത്കുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും. സ്വാഗത സംഘം ചെയർമാൻ ഇ.എൻ സിബിമോൻ സ്വാഗതം ആശംസിക്കും. തോമസ് ചാഴികാടൻ എം.പി ഉപഹാരം സമർപ്പിക്കും.

Advertisements

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക്, ക്രൈംബ്രാഞ്ച് എസ്.പി ജോൺകുട്ടി, വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ് , കെ.പി.എ സംസ്ഥാന കമ്മിറ്റി ട്രഷറർ സുധീർ ഖാൻ, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, പാലാ ഡിവൈഎസ്പി എ.ജെ തോമസ്, ചങ്ങനാശേരി ഡിവൈഎസ്പി സി.ജി സനിൽകുമാർ, കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ.നായർ, കെ.പി.ഒ.എ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ആർ പ്രശാന്ത്കുമാർ, സെക്രട്ടറി മുഹമ്മദ് സാലി എന്നിവർ ആശംസാ പ്രസംഗം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന ജനറൽ സെക്രട്ടറി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. കോട്ടയം കെ.പി.എ സെക്രട്ടറി കെ.ടി അനസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. കെ.പി.എ ട്രഷറർ എൻ.വി അനിൽകുമാർ വരവ്ചിലവ് കണക്ക് അവതരിപ്പിക്കും. ജില്ലാ നിർവാഹക സമിതി അംഗം പി.ആർ രാജേഷ് പ്രമേയം അവതരിപ്പിക്കും. കെപിഎ ജോ.സെക്രട്ടറി അരുൺകുമാർ എസ് നന്ദി പറയും.

യോഗത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മികച്ച കുറ്റാന്വേഷകനുള്ള പുരസ്‌കാരം നേടിയ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീറിനും, തിരക്കഥാകൃത്തുക്കളായ നിഥീഷ് ജിയ്ക്കും, ഷാജി മാറാടിനും, ബാഡ്ജ് ഓഫ് ഹോണർ നേടിയ അനിൽ വർമ്മയ്ക്കും, പി.എസ് അൻസുവിനും, മഹേഷ് ചന്ദ്രശേഖരനും, ടി.ആർ പ്രദീപിനും ഷമീർ സമദിനും, ജോബിൻസ് ജെയിംസിനും അസോസിയേഷൻ ആദരവ് നൽകും. പ്രമോഷനിലൂടെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാകുന്ന സുഭാഷ് വാസു, എസ്.ജയരാജ്, ഇ.എൻ സിബിമോൻ എന്നിവർക്ക് യാത്രയയപ്പ് നൽകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.