കോട്ടയം : കേരള വാട്ടർ അതോറിറ്റിയിൽ വർഷമായി മുടങ്ങി കിടക്കുന്ന ക്ഷാമബത്തയും പെൻഷൻ കുടിശികയും ഉടൻ നല്കണമെന്നും 2024 ജൂലൈ മുതൽ ലഭിക്കേണ്ട പെൻഷൻ പരിഷ്കരണത്തിനു വേണ്ട നടപടികൾ ഉടനെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള വാട്ടർ അതോറിറ്റിയിലെ പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി കോട്ടയം വാട്ടർ അതോറിറ്റി കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും കെ.ബാലകുഷ്ണ പിള്ള ഉത്ഘാടനം ചെയ്തു ശ്രീ.പി.കെ.കുമാരൻ ,പി.എസ് ശിവശങ്കരൻ നായർ ,റോയി മാത്യു,സന്തോഷ് ഫിലിപ്പ് നന്തിക്കാട്ട് ,കെ.എൽ ഫ്രാൻസിസ്, എം.എസ് ജോസഫ്
എം.എസ് സതീഷ്കുമാർ ,എം.വി. ജോൺ,എം.എസ്. സജിത് എന്നിവർ സംസാരിച്ചു.
Advertisements