കേരള വാട്ടർ അതോറിറ്റി സംരക്ഷണ സദസ്സ് നടത്തി : ധർണ നടത്തിയത് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ

കോട്ടയം : സംസ്ഥാന സർക്കാറിന്റ തെറ്റായ നയങ്ങൾ മൂലം സാമ്പത്തിക തകർച്ച നേരിടുന്ന വാട്ടർ അതോറിറ്റിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ റ്റി യു സി  സംസ്ഥാന വ്യാപകമായി നടത്തിയ വാട്ടർ അതോറിറ്റി സംരക്ഷണ സദസ്സിന്റ ഭാഗമായി കോട്ടയം വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാട്ടർ അതോറിറ്റി സംസരക്ഷണ സദസ്സ് അഡ്വ. ഫിൽസൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. 

Advertisements

ജില്ലാ പ്രസിഡന്റ് ഷെലേന്ദ്രകുമാർ  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ സാബു സ്വാഗതവും , രാജീവ് കുമാർ  നന്ദിയും പറഞ്ഞു . സംസ്ഥാന സെക്രട്ടറി കെ.ആർ ദാസ് , സലിം ജേക്കബ് ,അനൂപ് കുമാർ എം.ജി ,മുഹമ്മദ് ഷാഫി ,സുരേഷ് ജേക്കബ് ,അഭിലാഷ് പി.റ്റി , തോമസ് ജോൺ , രഞ്ജിത്ത് ,സിജോ മോൻ തുടങ്ങിയവർ പ്രസംഗിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിലവുകൾ വർദ്ധിക്കുമ്പോഴും  സർക്കാർ  ഓരോ വർഷവും ഗ്രാൻ്റ് വെട്ടിക്കുറക്കുകയാണ് ചെയ്യുന്നത്. 356 കോടി രൂപ ഗ്രാൻ്റ് അനുവദിച്ചിരുന്നത് ഇപ്പോൾ 319 കോടിയായി ചുരുങ്ങിയിരിക്കുന്നു. 

അടിസ്ഥാന വിഭാഗം ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറച്ച് വാട്ടർ അതോറിറ്റിക്ക് യാതൊരു ഗുണവും ഇല്ലാത്ത ഉന്നത തസ്തികകൾ സംരക്ഷിക്കാനായി ഉയർന്ന ഓഫീസുകൾ രൂപീകരിക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു. റവന്യു വരുമാന വർദ്ധനവും മെയിൻറനൻസ് ചിലവ് കുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചുള്ള പുനസംഘടനക്ക് പകരം  ഉന്നത ഓഫീസുകൾ രൂപീകരിച്ച് അധിക  ചിലവ് വരുത്തിവയ്ക്കുന്ന പുനസംഘടന എല്ലാ ജീവനക്കാരും എതിർക്കുന്നു.

അടിസ്ഥാന വിഭാഗം ജീവനക്കാരുടെ കുറവ് മൂലം അധിക ജോലി ഭാരം നേരിടുമ്പോഴാണ് ബ്രഹത്തായ ജലജീവൻ മിഷൻ പദ്ധതി വാട്ടർ അതോറിറ്റി മുഖേന നടപ്പിലാക്കുന്നത്. അനുവദിക്കപ്പെട്ട തുക എത്രയും വേഗം ചിലവഴിക്കുക എന്നതിൽ കവിഞ്ഞ്  പദ്ധതി പ്രവർത്തനങ്ങൾക്ക് മതിയായ മേൽനോട്ടം ഇല്ലാത്തതിനാൽ ജലജീവന്റെ ഭാഗമായുള്ള കണക്ഷനുകൾ ഇന്ന് വാട്ടർ  അതോറിറ്റിക്ക്  ബാധ്യതയാണ്. 

റവന്യു വരുമാനം വർദ്ധിപ്പിക്കാൻ കളക്ഷൻ പിരിവ് ഊർജ്ജിതപ്പെടുത്തേണ്ടതിന് പകരം ഡിജിറ്റലൈസേഷൻ്റെ പേര് ഭാഗമായി റവന്യു കളക്ഷൻ കൗണ്ടറുകൾ അടച്ച് പൂട്ടുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഇത്തരത്തിൽ ബില്ലും രസീതും നൽകാതെയുള്ള  പരിഷ്ക്കാരം മൂലം കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു.  വാട്ടർ അതോറിറ്റി സേവനങ്ങൾ ലഭിക്കാൻ ഇപ്പോൾ അക്ഷയ പോലുള്ള ഏജൻസികളെ സമീപിക്കേണ്ട അവസ്ഥയാണ്. ഇത് ഉപഭോക്താക്കൾക്ക് അധിക ചിലവ് വരുത്തി വയ്ക്കുന്നു.   . പല സമയങ്ങളിലും ഓൺലൈൻ പേയ്മെൻറ് സംവിധാനവും ഇ- അബാക്കസ് സംവിധാനവും തകരാറിലാണ്‌. ഇത്  മൂലം പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങളും പലപ്പോഴും ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ സംവിധാനമില്ല. ജീവനക്കാരെ വഞ്ചിച്ച ശമ്പളപരിഷ്കരണത്തിലെ അപാകത തിരുത്തണമെന്നും , സംസ്ഥാന സർക്കാരിൻറെ തെറ്റായ നയങ്ങൾ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള വാട്ടർ അതോറിറ്റിയെ സംരക്ഷിക്കണമെന്നും , സേവന വേതനവ്യവസ്ഥ കൃത്യമായി നിലനിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.