കോട്ടയം : സാമ്പത്തിക പ്രതിസന്ധി മൂലം കേരള വാട്ടർ അതോരിറ്റി സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്ന്
കരാറുകാർ ആരോപിച്ചു. അറ്റകുറ്റപണികളും ജൽ ജീവൻ പദ്ധതികളും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായി സ്തംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരാവകാശ രേഖ പ്രകാരം 31-3-2024-ൽ കരാറുകാർക്കുള്ള കുടിശ്ശിക 2982.96 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോഴത് 3500 കോടിയിലധികമാണ്.അറ്റകുറ്റപണികൾ നടത്തുന്നതിലും കരാറുകാർക്ക് പണം നൽകുന്നതിലും വാട്ടർ അതോരിറ്റി ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. അതിനാൽ ജലവിതരണം തടസപ്പെടുകയും വൻതോതിൽ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ 19 മാസത്തെ കുടിശ്ശികയായ 200 കോടിയോളം രൂപയാണ് അറ്റകുറ്റപണിക്കാരായ കരാറുകാർക്ക് വാട്ടർ അതോരിറ്റി നൽകാനുള്ളത്. പുതിയ ടെണ്ടറുകൾ 2018 ലെ നിരക്കുകളിലാണ് തയ്യാറാക്കപ്പെടുന്നത്. ഇത് മൂലം മാർച്ചിനു ശേഷം കരാറുകാർ പുതിയ കരാറുകളിൽ ഏർപ്പെടുന്നില്ല. അതിനാൽ അറ്റകുറ്റപണികൾ സംസ്ഥാന വ്യാപകമായി മുടങ്ങുന്നു.
എല്ലാ ഗ്രാമീണഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജൽ ജീവൻ പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 44714 കോടിയുടെ പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ 4635 കോടിയും സംസ്ഥാന സർക്കാർ 4376കോടിയുമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഇനി 35810 കോടി കൂടിയെങ്കിലും ചെലവഴിച്ചാൽ മാത്രമേ പദ്ധതി പൂർത്തിക്കാൻ കഴിയു .
പദ്ധതിയുടെ കാലാവധി 31-3-20 24 – ൽ അവസാനിച്ചതാണ്. ഒരു വർഷം കൂടി നീട്ടി നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. മൂന്നു വർഷമെങ്കിലും കാലാവധി നീട്ടുകയും സംസ്ഥാന വിഹിതമായി 17500 കോടിയോളം കണ്ടെത്തുകയും ചെയ്താൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ കഴിയൂ.
2024-25 ലെ സംസ്ഥാന ബഡ്ജറ്റിൽ കേവലം 550 കോടി രൂപ മാത്രമാണ് വകയിരുത്തപ്പെട്ടിട്ടുള്ളത്. ബാക്കി തുക വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കണം.പദ്ധതി നടത്തിപ്പിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇപ്പോഴുള്ളവൻ കുടിശ്ശികയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂലം ജൽ ജീവൻ പദ്ധതി പ്രവർത്തികളും മേയ് അവസാനത്തോടു കൂടി സ്തംഭിക്കും. മേയ് 29-ന് കരാറുകാർ തിരുവനന്തപുരം വാട്ടർ അതോരിറ്റി കാര്യാലയത്തിൽ നിന്നും സെക്രട്ടറിയേറ്റിലേയ്ക്കും ഏജീസ് ആഫീസിലേയ്ക്കും മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.