തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ശമ്പളപരിഷ്‌ക്കരണം നീളുന്നതിൽ പ്രതിഷേധിച്ചു കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി ) കരിദിനം ആചരിച്ചു. അസോസിയേഷൻ തിരുവനന്തപുരത്തെ ജലഅതോറിറ്റി കേന്ദ്രകാര്യാലയത്തിന് മുൻപിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹതിന് അനുഭാവം പ്രകടിപ്പിച്ചാണ് ജില്ലയിൽ കരിദിനം ആചരിച്ചത്. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്.
കോട്ടയം വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധപ്രകടനവും, യോഗവും നടത്തി. അസോസിയേഷൻ സംസ്ഥാനസെക്രട്ടറി ശ്രീ. കെ. ആർ. ദാസ് ഉത്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ശൈലേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. കെ. സാബു സലിൻജേക്കബ്, അനൂപ്കുമാർ, ജിബി. എസ്. കാപ്പൻ, സജിൻകുര്യാക്കോസ്, അൻസുചെറിയാൻ, രഞ്ജിത്, സിജുമോൻ, ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.