തിരുവനന്തപുരം : കേരളത്തിലെ വിദ്യാലയങ്ങളിൽ കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗാന്ധി വധവും ഗുജറാത്ത് കലാപവും ഉൾപ്പെടെയുള്ള ചരിത്രപാഠങ്ങളിൽ ഇനി മുതൽ ഉണ്ടാകും. എന്നാലെ കുട്ടികൾ ചരിത്രം പഠിക്കൂ എന്നും ഈ ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ പരീക്ഷയിലും ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ 10,164 കുട്ടികള്‍ കുറഞ്ഞുകുട്ടികള്‍ കുറഞ്ഞത് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസിൽ കുട്ടികള്‍ കുറഞ്ഞത് വലിയ പ്രശ്നമായി കാണുന്നില്ലെന്നും 2 മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികള്‍ കൂടിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടികാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞതിനൊപ്പം സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ ആകെ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം സർക്കാർ – എയ്ഡഡ് – അണ്‍ എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ – എയ്ഡഡ് – അണ്‍ എയ്ഡഡ് മേഖലകളിലെ കുട്ടിളുടെ എണ്ണം 37,46,647 ആയി കുറഞ്ഞു. ഇതില്‍ സർക്കാർ – എയ്ഡഡ് സ്കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്.
കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസില്‍ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വർഷം 1,27,539 കുട്ടികള്‍ കൂടുതല്‍ വന്നാല്‍ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർദ്ധിക്കൂവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.