സ്ത്രീധന വിഷയങ്ങളിൽ പ്രതികരിക്കുവാൻ സ്ത്രീകൾ തയ്യാറാവണം ; സർക്കാർ ഒപ്പമുണ്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്ത്രീധന പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിവാഹ ആലോചന സമയത്ത് തന്നെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ പ്രതികരിക്കണം. ഈ പരാതികളില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Advertisements

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തുന്നതിലും സംരക്ഷണം നല്‍കുന്നതിലും പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ ശക്തമായ പ്രവർത്തനങ്ങളുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ശനിയാഴ്ച മുതല്‍ വനിതാ ദിനമായ മാര്‍ച്ച്‌ 8 വരെ നീളുന്ന സ്ത്രീപക്ഷ നവകേരള പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. മൂന്ന് ലക്ഷത്തിലധികം വരുന്ന അയല്‍ക്കൂട്ടങ്ങളിലെ പ്രവര്‍ത്തകരെ രംഗത്തിറക്കി വീടുകളില്‍ എത്തിയുള്ള വിവരശേഖരണവും ബോധവത്കരണവുമാണ് തദ്ദേശ സ്വയം ഭരണ വകുപ്പും കുടുംബശ്രീയും പദ്ധതിയിടുന്നത്. നിമിഷാ സജയനാണ് പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.