മത്സ്യതൊഴിലാളികൾ കേരള സമൂഹത്തിൻ്റെ കാവൽക്കാർ: ജോസ് കെ.മാണി എംപി

തിരുവനന്തപുരം: രാജ്യത്തെ തകർക്കാൻ എത്തുന്ന തീവ്രവാദികൾക്ക് എതിരെ പോരാടുന്ന സൈന്യത്തിന് സമാനമായ പോരാട്ടവീര്യമുള്ളവരാണ് കടലിന് കാവൽ നിൽക്കുന്ന മത്സ്യതൊഴിലാളികളെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. നാടിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ യാതൊരു നിർദേശവും ലഭിക്കാതെ രക്ഷാപ്രവർത്തനം നടത്തിയ കാവൽക്കാരാണ് മത്സ്യത്തൊഴിലാളികൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ ജാഥയുടെ സമാപന സമ്മേളനം തിരുവനന്തപുരം വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

രാജ്യത്തിന് നേരെ തീവ്രവാദികളുടെ സഹായത്തോടെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തെ ഇന്ത്യൻ സൈന്യം ചെറുത്ത് തോൽപ്പിക്കുകയാണ്. പ്രത്യാക്രമണത്തിന്റെ പാതയിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. മലയിടുക്കുകളിലും, രാജ്യാതിർത്തിയിലും കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് സമമാണ് ഇന്ന് യുദ്ധകാലത്ത് ഓരോ മത്സ്യതൊഴിലാളിയുടെയും ജീവിതം. രാജ്യത്തിന്റെ വലിയ അതിർത്തിയായ കടലിനെ മത്സ്യതൊഴിലാളിയോളം നന്നായി അറിയുന്ന മറ്റാരുമില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ മത്സ്യതൊഴിലാളികൾക്ക് അർഹമായ പരിഗണനയും അംഗീകാരവും നൽകാൻ കേരള കോൺഗ്രസ് എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്ര ക്യാപ്റ്റനും കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റുമായ സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ്(എം) വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അലക്സ് കോഴിമല, കേരള കോൺഗ്രസ്(എം) തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സഹായദാസ് നാടാർ , കേരള കോൺഗ്രസ്(എം) ഉന്നതാധികാര സമിതി അംഗം ബെന്നി കക്കാട്, കേരള കോൺഗ്രസ്(എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക,കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള,കേരള യൂത്ത്ഫ്രണ്ട്(എം) തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് കെ ജെ എം അഖിൽ ബാബു,കേരള യൂത്ത്ഫ്രണ്ട്(എം)
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷിബു തോമസ്, ശരത് ജോസ്,ദീപക് മാമ്മൻ മത്തായി,മിഥുലജ് മുഹമ്മദ്, സുനിൽ പയ്യപ്പിള്ളി, അജിതാ സോണി,ടോബി തൈപ്പറമ്പിൽ, സിജോ പ്ലാത്തോട്ടം, ആൽവിൻ ജോർജ്, കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് അയ്യപ്പൻ പിള്ള, മനു മുത്തോലി, ജോജി പി തോമസ്, സംസ്ഥാന ഐ ടി. കോർഡിനേറ്റർ സനീഷ് ഇ റ്റി,അജേഷ് കുമാർ,ജില്ലാ പ്രസിഡൻ്റുമാരായ ജോമോൻ പൊടിപാറ, ജോഷ്വാ രാജു, ഡിനു ചാക്കോ, വർഗീസ് ആൻ്റണി, മാത്യു നൈനാൻ,ബിജോ പി ബാബു, സുരേഷ് മുതുവണ്ണാച്ച, ജെസ്സൽ വർഗീസ്,തേജസ് കറുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ നയിച്ച തീരദേശ സംരക്ഷണ യാത്രയുടെ സമാപന യോഗം തിരുവനന്തപുരം വിഴിഞ്ഞത്ത് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിക്കുന്നു.

Hot Topics

Related Articles