ഏറ്റുമാനൂർ:
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗവും മുൻ നിയോജകമണ്ഡലം പ്രസിഡണ്ടും, മുൻ പഞ്ചായത്ത് മെമ്പറുമായ ജോൺ ജോസഫ് കാശം കാട്ടേലിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ ജോസഫ് ഗ്രൂപ്പ് വിട്ട് കേരള കോൺഗ്രസ് (എം) ൽ ചേർന്നു.
പാർട്ടി ചെയർമാൻ ജോസ്. കെ. മാണി എം പി യിൽ നിന്നും മെമ്പർഷിപ് സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, മണ്ഡലം പ്രസിഡന്റ് സിബി വെട്ടൂർ തുടങ്ങിയവർ ചേർന്ന് ജോൺ ജോസഫിനെയും പ്രവർത്തകരെയും സ്വീകരിച്ചു.
Advertisements