കേരള രാഷ്ട്രീയത്തിന് ജനകീയ മുഖം നൽകിയ നേതാവ് ഉമ്മൻ ചാണ്ടി : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കോട്ടയം : ജൂലൈ 18 ഉമ്മൻചാണ്ടി സ്മൃതി ദിനം
കേരള രാഷ്ട്രീയത്തിന് ജനകീയ മുഖം കൊടുത്ത ശക്തനായ നേതാവായിരുന്നു ഉമ്മൻചാണ്ടി ജനങ്ങളുടെ ഒപ്പം സഞ്ചരിക്കുകയും ജനകീയ പ്രശ്നങ്ങൾക്ക് മുന്നിൽ നിൽക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോവുകയും ചെയ്യുന്ന അതുല്യനായ നേതാവായിരുന്നു അദ്ദേഹമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
കോട്ടയം നിയോജക മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം
ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമായ ജൂലൈ 18ന് പുതുപ്പള്ളിയിൽ നടക്കുന്ന ചരമ വാർഷിക ആചരണ ദിനത്തിൽ ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന യോഗം വൻ വിജയമാക്കുന്നതിന് തീരുമാനിച്ചു കോട്ടയം നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകളില്‍ അന്നേദിവസം രാവിലെ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനും പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം വൻ വിജയമാക്കുന്നതിന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

Hot Topics

Related Articles