കൊച്ചി : കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെടിഡിസി) അസിസ്റ്റന്റ് കുക്ക്, ബില്‍ ക്ലര്‍ക്ക് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചു.താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ആകെ 12 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് കുക്ക് തസ്തികയില്‍ അഞ്ചും ബില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഏഴും ഒഴിവുകളാണ് ഉള്ളത്.
ജൂലൈ 14 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ബില്‍ ക്ലര്‍ക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18000 രൂപയും അസിസ്റ്റന്റ് കുക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22000 രൂപയും പ്രതിമാസം ശമ്ബളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 36 വയസിനും ഇടയില്‍ ആയിരിക്കണം. 2025 ജനുവരി 1 മുതല്‍ യോഗ്യരായ എസ്സി, എസ്ടി, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ ചട്ട പ്രകാരമുള്ള ഇളവ് അനുവദിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസിസ്റ്റന്റ് കുക്ക്
എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. എഫ് സി ഐ / കെ ഐ എച്ച് എം എസ് / ഐ എച്ച് എം സി ടി / എന്‍ സി വി ടി എന്നിവയില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പ്പാദന സര്‍ട്ടിഫിക്കറ്റ് / പാചകത്തില്‍ ഐ എച്ച് എം സി ടി / എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സംസ്ഥാന / കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് നേടിയ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ബില്‍ ക്ലര്‍ക്ക്
എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. തിരുവനന്തപുരത്ത് മാറാവുന്ന കെ ടി ഡി സി. ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുടെ പേരില്‍ 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം അയയ്ക്കണം. എസ് സി / എസ് ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ നിര്‍ദ്ദിഷ്ട ഡി ഡി ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കപ്പെടും. ഭിന്നശേഷിക്കാര്‍ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം വെക്കണം.
ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. മുകളില്‍ പറഞ്ഞ ആവശ്യകതകള്‍ നിറവേറ്റുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്സൈറ്റായ www.ktdc.com-ല്‍ അപ്ലോഡ് ചെയ്തിരിക്കുന്ന നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ പൂരിപ്പിച്ച അപേക്ഷാ ഫോം, അപേക്ഷിച്ച തസ്തികയ്ക്ക് മുകളില്‍ എഴുതിയിരിക്കുന്ന പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അയയ്ക്കണം.
ജൂലൈ 14-ന് വൈകുന്നേരം 5.15-ന് മുമ്ബ് മാനേജിംഗ് ഡയറക്ടര്‍, കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മാസ്‌കോട്ട് സ്‌ക്വയര്‍, പി.ബി. നമ്ബര്‍. 5424, തിരുവനന്തപുരം 695033 എന്ന വിലാസത്തിലുള്ള ഓഫീസില്‍ എത്തുന്ന തരത്തിലായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.