5 വർഷത്തേക്ക് നിക്ഷേപം : നാലര ലക്ഷം വരെ പലിശ : സുരക്ഷിതത്വവും വിശ്വാസവും നിറഞ്ഞ നിക്ഷേപ പദ്ധതി ഇങ്ങനെ 

ന്യൂഡൽഹി : പണം നിക്ഷേപിക്കുമ്ബോള്‍, സുരക്ഷിതത്വവും നിക്ഷേപത്തിന് നല്ല വരുമാനവും ലഭിക്കുന്ന പദ്ധതികള്‍ നമ്മള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. രാജ്യത്തുള്ള എല്ലാ വിഭാഗങ്ങള്‍ക്കുമായി സർക്കാർ ഒരുപാട് പദ്ധതികള്‍ നടത്തുന്നു. അങ്ങനെയുള്ള പദ്ധതികളിലൊന്നാണ് പോസ്റ്റ്‌ ഓഫീസ് നടത്തുന്ന ടൈം ഡെപ്പോസിറ്റ്. പോസ്റ്റ്‌ ഓഫീസ് നടത്തുന്നതായത് കൊണ്ട് തന്നെ നിക്ഷേപകർക്ക് കൂടുതല്‍ സുരക്ഷിതത്വവും വിശ്വാസവും ഇങ്ങനെയുള്ള പദ്ധതികളോടുണ്ട്. പോസ്റ്റ് ഓഫീസിന്റെ സ്ഥിര നിക്ഷേപം അഥവ ടൈം ഡെപ്പോസിറ്റ് പദ്ധതി പ്രകാരം, നിങ്ങള്‍ 5 വർഷത്തേക്ക് 10 ലക്ഷം രൂപ ഒരുമിച്ച്‌ നിക്ഷേപിക്കുകയാണെങ്കില്‍, ഏകദേശം 4,50,000 രൂപ വരെ പലിശ ഇനത്തില്‍ മാത്രം നിങ്ങള്‍ക്ക് ലഭിക്കും.

Advertisements

5 വർഷത്തേക്ക് പണം നിക്ഷേപിക്കുന്ന ഈ പദ്ധതിക്ക് 7.50 ശതമാനം പലിശ പോസ്റ്റ്‌ ഓഫീസ് ഉറപ്പ് നല്‍കുന്നു. അതായത് ഒരു വർഷത്തേക്ക് 6.9 ശതമാനം എന്ന നിരക്കിലും 2,3 വർഷത്തേക്കാണെങ്കില്‍ യഥാക്രമം 7 ശതമാനം, 7.1 ശതമാനം എന്ന നിരക്കിലും പലിശ ലഭിക്കുന്നു. അപ്പോള്‍ ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം, ഏറ്റവും നല്ല ഒരു നിക്ഷേപമാണ് പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ്. കൂടാതെ, വളരെ മികച്ച സുരക്ഷിതത്വവും ടൈം ഡെപ്പോസിറ്റ് പദ്ധതിയെ വ്യത്യസ്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് പ്രകാരം, ഒറ്റയ്ക്കോ അല്ലെങ്കില്‍ മൂന്ന് പേർക്ക് ഒരുമിച്ചോ അക്കൗണ്ട് തുറക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ, ഏറ്റവും വലിയ തുക നിക്ഷേപിക്കാനുള്ള അവസരവും പോസ്റ്റ്‌ ഓഫീസ് ഈ പദ്ധതിയിലൂടെ നമുക്ക് വാഗ്ദാനം നല്‍കുന്നു. ഈ സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക ആയിരം രൂപയാണ്. നൂറ് രൂപയുടെ ഗുണിതങ്ങളെ മാത്രമെ നിക്ഷേപത്തിനായി പരിഗണിക്കുകയുള്ളൂ. നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല.

വളരെ മികച്ച ഒരു പദ്ധതിയാണെങ്കില്‍ പോലും ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സർക്കാർ പദ്ധതിയായ പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റില്‍, മുഴുവൻ പണവും ഒരുമിച്ച്‌ നിക്ഷേപിക്കണം. ഈ പദ്ധതിക്ക് കീഴില്‍, ആദായനികുതിയുടെ സെക്ഷൻ 80സി പ്രകാരം 5 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെ കിഴിവ് നല്‍കുന്നു. ഒരുതവണ നിങ്ങള്‍ ഈ പദ്ധതിയില്‍ പണം നിക്ഷേപിച്ചാല്‍ 6 മാസത്തിന് മുമ്ബ് പണം പിൻവലിക്കാൻ സാധിക്കുന്നതല്ല.

Hot Topics

Related Articles