വ്യാപാരി വ്യവസായി ഏകോപനസമിതി വ്യാപാരി ദിനം ആചരിച്ചു 

കുറവിലങ്ങാട് : വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ദേശീയവ്യാപാരി ദിനമാചരിച്ചു. രാവിലെ 10 മണിക്ക് വ്യാപാര  ഭവനു മുൻപിൽ പ്രസിഡന്റ് ഷാജി ചിറ്റക്കാട്ട്പതാക ഉയർത്തി.  തുടർന്ന് വ്യാപാരി ദിന സന്ദേശം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ മധുര പലഹാര വിതരണവും കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടുവാ നസ്രത്ത് ഹിൽ അനുഗ്രഹാ ഭവനിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവും നൽകി.  ഷാജി ചിറ്റക്കാട്ട്, ബാബു ആര്യ പള്ളിയിൽ , പോളി ചിറ്റക്കാട്ട്, ടോണി പെട്ടക്കാട്ട്, സിജോ പാറ്റാനി, സനോജ് മിറ്റത്താനി, ടോമി മറ്റം, കൃഷ്ണൻ നമ്പൂതിരി, ബെന്നി മാത്യു, അനിൽകുമാർ ,ബാബു ടി. സി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles