ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്കാരങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്. സന്ദേശം ഒന്നിലധികം ആളുകളിലേക്ക് ഒരേസമയം എത്തിക്കാന്‍ സാധിക്കുന്ന ചാനല്‍ എന്ന ഫീച്ചര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വാട്സ്‌ആപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ ഐഫോണിലാണ് ഈ ഫീച്ചര്‍ വരിക.
ഫോണ്‍ നമ്ബറുകളുടെയും വിവരങ്ങളുടെയും സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഇത് അവതരിപ്പിക്കുക. സെക്ഷനില്‍ ചാനലുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയുംവിധം സ്റ്റാറ്റസ് ടാബ് അപ്ഡേറ്റ്സിന്റെ പേരില്‍ മാറ്റംവരുത്തും. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച്, അവരവര്‍ക്ക് ആവശ്യമായ ആളുകളെ ഫോളോ ചെയ്ത് അപ്ഡേറ്റ്സുകള്‍ അറിയാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചര്‍ ഭാവിയില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുരക്ഷയുമായി ബന്ധപ്പെട്ട എന്‍ഡ്- ടു – എന്‍ഡു എന്‍ക്രിപ്ഷന്‍ ചാനലുകളെ ബാധിക്കില്ല. കൂടാതെ ഇത് ഓപ്ഷണലായാണ് അവതരിപ്പിക്കുക. ഏതെല്ലാം ചാനലുകള്‍ ഫോളോ ചെയ്യണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ സാധിക്കുംവിധമാണ് ക്രമീകരണം. ആരെയെല്ലാം ഫോളോ ചെയ്യുന്നുണ്ട് എന്ന് മറ്റുളളവര്‍ക്ക് കാണാന്‍ സാധിക്കില്ല. കോണ്‍ടാക്‌ട്സില്‍ പേര് ഉണ്ടോ ഇല്ലയോ എന്നത് ഇതിന് ബാധകമല്ലെന്നാണ് റിപ്പോര്‍ട്ട്.
വാട്സ്‌ആപ്പില്‍ യൂസര്‍ നെയിം ടൈപ്പ് ചെയ്ത് ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഫെബ്രുവരിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ബ്രോഡ്കാസ്റ്റ് ചാനല്‍ സംവിധാനം മെറ്റ അവതരിപ്പിച്ചത്.