ഭാരതാംബയുമായി പോരാട്ടത്തിന് ഇറങ്ങി ഗവർണർ : രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തും

തിരുവനന്തപുരം : ഭാരതാംബയെ വിടാതെ ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം.ഇന്ന് പശ്ചിമബംഗാള്‍ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും ചിത്രം ഉപയോഗിക്കും. രാവിലെ വിളക്ക് കൊളുത്താനും പരിപാടിക്ക് മുൻപ് പുഷ്പാർച്ചന നടത്താനുമാണ് നിർദേശം.

Advertisements

ഭാരതാംബ ചിത്ര വിവാദത്തില്‍ രാജ്ഭവനെതിരെ നിലപാട് കടുപ്പിക്കാനാണ് സർക്കാർ തീരുമാനം.രാജ്ഭവനില്‍ സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ നിന്നും മന്ത്രി വി.ശിവൻകുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമർശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഔദ്യോഗിക പരിപാടികളില്‍ ആർ.എസ്.എസിന്റെ ഭാരതാംബ ചിത്രത്തില്‍ പുഷ്പാർച്ചന നടത്തുക അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.ഗവർണർ ഭരണഘടനാ വിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നാണ് മന്ത്രിമാരുടെ പ്രതികരണം.

Hot Topics

Related Articles