കോട്ടയം: സംസ്ഥാന ബഡ്ജറ്റിൽ പ്ര്യാപിച്ചിരിക്കുന്ന ഗാലനേജ് ഫീസ് വർദ്ധന ബിവറേജസ് കോർപ്പറേഷനെ നഷ്ടത്തി ലേക്ക് തള്ളിവിടുമെന്ന് കെ.പി.സി.സി അംഗം തോമസ് കല്ലാടൻ. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് ഓർഗന സേഷൻ ഐ.എൻ.റ്റി.യു.സി. കോട്ടയം ജില്ലാ നേത്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധ നങ്ങളുടെ വിലവർദ്ധനവ് ഉണ്ടായിട്ടും ഡി.എ ഇനത്തിൽ ഏഴ് ഗഡുക്കളായി 21% ആണ് ജീവനക്കാർക്ക് നൽകാനുള്ളത്. പുതിയ ബഡ്ജറ്റിൽ 2% ഡി.എ വർദ്ധിപ്പിച്ചിട്ടും നാളിതുവരെ ആയിട്ടും ഉത്തരവ് ഇറക്കിയിട്ടില്ല. ശമ്പളവർദ്ധനവിന് ആനുപാ തികമായി ഷോപ്പ് അലവൻസ് വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് സിബിൻ മാത്യുവിൻ്റെ അദ്ധ്യക്ഷ തയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാകേഷ് ആർ. സംസ്ഥാന സെക്രട്ടറിമാരായ കുരീപ്പുഴ വിജയൻ, മോളി മാത്യു, അരുൺ കുമാർ, അരുൺ റ്റി. എന്നിവർ സംസാരിച്ചു.