കോട്ടയം : കഴിഞ്ഞ ആറ് വർഷങ്ങൾക്കൊണ്ട് 735 ആളുകൾആണ് വന്യ ജീവി ആക്രമണങ്ങൾ കൊണ്ട് മരണപെട്ടിരിക്കുന്നത്.2021 ജൂൺ മുതൽ മാത്രം 124 പേരുമെന്നത് ഞെട്ടിക്കുന്നതാണ് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു.
മലയോര മേഖലയിൽ ഇത്രയും ഗുരുതര പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ സർക്കാർ സംവിധാനം വെറും നോക്കുകുത്തിയായി നില്ക്കുന്നു. ഫെൻസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വന്യജീവികൾക്ക് അവരുടെ ആവാസ്ഥ മേഖലയിൽ നടപ്പിലാക്കേണ്ട ഫുഡ് സ്ട്രച്ചുകൾ ഉണ്ടാക്കുന്നതിന് കേന്ദ്ര സർക്കാർ നൽകി വരുന്ന ഫണ്ടുകൾ സംസ്ഥാന സർക്കർ വകമാറ്റി അഴിമതി നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.കൃത്യമായി ഭക്ഷണം വനത്തിൽ തന്നെ എത്തിക്കുന്നതിലും ആവാസ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിലും വനംവകുപ്പിനും സർക്കാരിനും ഉണ്ടായിട്ടുള്ള വീഴ്ചകൊണ്ടാണ് വന്യജീവികൾ ജനവാസ മേഖലയിൽ എത്തുന്നത്എന്ന് ലിജിൻ ലാൽ കൂട്ടിച്ചേർത്തു.
വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് മലയോര മേഖലയിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനും , സുഗമമായി കൃഷി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാനും സർക്കാർ തയ്യാറാവണം എന്നും കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മതിയായ നഷ്ട പരിഹാരം നൽകണം എന്നും ആവശ്യപ്പെട്ട് ബിജെപി മുണ്ടക്കയം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച എരുമേലി ഫോറസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലിജിൻ ലാൽ.
ബിജെപി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് റോയ് ചാക്കോ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബിജെപി ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ സെൽ കോഡിനേറ്റർ കെ ആർ സോജി, ന്യൂനപക്ഷ മോർച്ച ദേശിയ കൗൺസിൽ അംഗം സുമിത് ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ആർ സി നായർ, അനിയൻ എരുമേലി തുടങ്ങിയവർ സംസാരിച്ചു.