കോട്ടയം : കേരള കർഷക യൂണിയൻ സംസ്ഥാനഭാരവാഹികളുടെയും ജില്ലാ പ്രസിഡണ്ടുമാരുടെയും യോഗം 31-ന് ഉച്ചകഴിഞ്ഞ്1.30-ന് വൈക്കത്ത് കേരളാ കോൺഗ്രസ് ഓഫീസിൽ ചേരും. യോഗത്തിൽ പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന അറിയിച്ചു. ലോക നാളികേര ദിനമായ സെപ്തംബർ രണ്ടിന് വൈക്കത്ത് നടക്കുന്ന സംസ്ഥാനതല 100-ാമത് കേരകർഷക സൗഹൃദ സംഗമത്തിന്റെ സംഘാടക സമിതി യോഗം ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ്റെ അധ്യക്ഷതയിൽ കൂടുന്നതാണെന്ന് സംഘാടക സമിതി ജനറൽ കൺവീനർ പോൾസൺ ജോസഫ് കേരളാ കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിറിൾ ജോസഫ് എന്നിവർ അറിയിച്ചു .
Advertisements