ലണ്ടൻ : പുരുഷൻമാരെക്കാള്‍ കൂടുതല്‍ സമയം അശ്ലീല സൈറ്റുകളില്‍ ചെലവഴിക്കുന്നത് സ്ത്രീകളെന്ന് റിപ്പോർട്ട്. രണ്ടുവർഷങ്ങള്‍ക്ക് മുൻപ് നടത്തിയ സർവേയില്‍ സ്തീകള്‍ ഏറ്റവും കൂടുതല്‍ കാണാൻ ആഗ്രഹിക്കുന്നത് സ്വവർഗരതിയുടെ വീഡിയോകള്‍ ആണെന്നാണ് കണ്ടെത്തിയത്.കഴിഞ്ഞ വർഷത്തേക്കാള്‍ പോണ്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ട്. പ്രമുഖ സൈറ്റുകള്‍ നടത്തിയ സർവേയിലെ കണക്കുകളാണ് പുറത്തുവിട്ടത്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന പദവും സർവേയില്‍ പറയുന്നു. ഇവർ കൂടുതല്‍ തെരഞ്ഞ പദം ലെസ്ബിയൻ സെക്സ് ആണെന്നാണ് സർവേയില്‍ പറഞ്ഞത്.
എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സത്രീകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് വലിയ ലിംഗത്തെക്കുറിച്ചാണ്. റൊമാന്റിക് സെക്സ് എന്ന പദം മുൻവർഷത്തേതില്‍ നിന്ന് 125 ശതമാനം മാത്രമാണ് വർദ്ധന രേഖപ്പെടുത്തിയത്. സ്ത്രീകള്‍ തങ്ങളെ തൃപ്ടിപ്പെടുത്തുന്ന പുരുഷൻമാരെയും സെക്സിനിടയിലെ നിലവിളികളെക്കുറിച്ചും സേർച്ച് ചെയ്യുന്നതായി സർവേയില്‍ പറയുന്നു. മിക്ക പുരുഷൻമാരെക്കാളും സ്ത്രീകള്‍ അശ്ലീല സൈറ്റുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു എന്നതാണ് ശ്രദ്ധേയം. പുരുഷൻമാരെക്കാള്‍ സ്ത്രീകള്‍ രതിമൂർച്ഛയിലെത്താൻ സമയമെടുക്കുന്നു എന്നതുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് പിന്നിലെന്നാണ് അനുമാനം. ലെസ്ബിയൻ വീഡിയോ കാഴ്ചക്കാരിലും പുരുഷന്മാരേക്കാളും കൂടുതലും സ്ത്രീകളാണ്. സ്വവർഗാനുരാഗികളായ പുരുഷന്മാരുടെ പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 30 ശതമാനത്തോളം വർദ്ധനവുണ്ടെന്നും മുൻറിപ്പോർട്ടുകളില്‍ പറയുന്നു.