തിരുവനന്തപുരം: വിമർശനമാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യമെന്നും അതിൽ അസഹിഷ്ണുത പാടില്ലെന്നും മുൻമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി ദിവാകരൻ പ്രസ്താവിച്ചു. കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തകാത്സവത്തിൽ ജോസഫ് എം പുതുശ്ശേരിയുടെ ആറാമത്തെ പുസ്തകമായ ഡെമോക്രൈസിസിൻ്റെ പ്രകാശന ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള രാഷ്ട്രീയം ഇങ്ങനെ പോയാൽ മതിയോ? രാഷ്ട്രീയ നേതാക്കൾ പറയുന്നതെല്ലാം നല്ല ഭാഷയാണോ? ആരെങ്കിലും എതിർക്കുന്നുണ്ടോ? എവിടെങ്കിലും പ്രതിഷേധശബ്ദം ഉയരുന്നുണ്ടോ ?.രാഷ്ട്രീയപാർട്ടികൾ പെരുമാറ്റ ചട്ടങ്ങളിൽ വാക്കുകളിൽ വാചകങ്ങളിൽ പ്രസംഗങ്ങളിൽ ബന്ധങ്ങളിൽ സമീപനങ്ങളിൽ മാറ്റം വരുത്തണം, അദ്ദേഹം ഓർമിപ്പിച്ചു ഭരണഘടന എത്ര മഹത്തരമെങ്കിലും അതു കൈകാര്യം ചെയ്യുന്നവരുടെ സമീപനത്തിലാണ് അതിൻ്റെ ഫലപ്രാപ്തിയെന്ന്പുസ്തകത്തിൻ്റെ പ്രകാശകർമ്മം നിർവഹിച്ച വി. എം. സുധീരൻ പറഞ്ഞു. മുൻ കേന്ദ്ര മന്ത്രി പി സി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ജോൺ,ജോസഫ് എം പുതുശ്ശേരി, സണ്ണിക്കുട്ടി എബ്രഹാം, കുര്യൻ കെ തോമസ്, സംഗീത ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.വീണ്ടുവിചാരം എന്ന പംക്തിയിൽ പുതുശ്ശേരി എഴുതിയ 25 ലേഖനങ്ങളുടെ സമാഹരമാണ് കോതമംഗലം സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ഡെമോക്രൈസിസ്.