കോട്ടയം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്, തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന സംസ്ഥാന തല വിദ്യാഭ്യാസ ജാഥ വൈക്കം സത്യഗ്രഹ സ്മാരക ഹാളിലെ നെല്ലിമരച്ചുവട്ടിൽ കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. രണ്ട് വാഹനജാഥകൾ ആണ് ഒരേസമയം ജില്ലയിൽ പര്യടനം നടത്തിയത് വൈക്കത്ത് മേഖലാ പ്രസിഡണ്ട് അഡ്വ.എൻ. ഗോപാലകൃഷ്ണൻ ജാഥയെ സ്വീകരിച്ചു. സംസ്ഥാന പ്രസിഡൻ്റ് ടി കെ മീരാഭായി നയിച്ച ജാഥയാണ് വൈക്കത്ത് എത്തിയത് .ഡോ: എം വി ഗംഗാധരൻ ,എൽ ഷെലജ ,വൈസ് പ്രസിഡണ്ട് .ജി.സ്റ്റാലിൻ, മുൻ ജനറൽ സെക്രട്ടറി ജോജി കുട്ടുമേൽ, ആർ .സനൽ കുമാർ, കെ രാജൻ, എം ദിവാകരൻ , അനിൽ നാരായണൻ, തോമസ് ചെറിയാൻ , ടി പി ഗീവർഗ്ഗീസ് ,ജില്ലാ സെക്രട്ടറി വിജു കെ നായർ ,ജില്ലാ പ്രസിഡൻ്റ് കെ കെ സുരേഷ് ട്രഷറാർ എസ് എ രാജീവ് തുടങ്ങിയ പ്രവർത്തകർ ജാഥയിൽ പങ്കെടുത്തു. വൈക്കത്ത് വച്ച് നടന്ന സമാപന സമ്മേളനത്തിൽ മേഖലാ സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. എം വി .ഗംഗാധരൻ, ജി സ്റ്റാലിൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച സംസാരിച്ചു ജാഥ ചൊവ്വാഴ്ച രാവിലെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.