സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി; ജി. സ്പർജൻകുമാർ സെക്യൂരിറ്റി ഐജിയാകും; ഹർഷിത അട്ടല്ലൂരിയ്ക്കും, എ.അക്ബറിനും ഡി.ശില്പയ്ക്കും സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടികയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സൗത്ത് സോൺ ഐജി ആയിരുന്ന ജി.സ്പർജൻ കുമാറിനെ സെക്യൂരിറ്റിയുടെ ചുമതലയുള്ള ഐജി ആയി നിയമിച്ചു. വിജിലൻസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ഐജിയായ ഹർഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും ഐജിയുമായ എ.അക്ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് രണ്ടാം യൂണിറ്റ് ഐജിയായി നിയമിച്ചു. ഇന്റേണൽ സെക്യൂരിറ്റി വിഭാഗം ഐജിയായിരുന്ന എസ്.ശ്യാംസുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായാണ് നിയമിച്ചിരിക്കുന്നത്. ഐജി പ്രൊക്യുയർമെന്റായിരുന്ന ടി.നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. നിലവിൽ വയനാട് ജില്ലാ പൊലീസ് മേധാവിയായ ശ്രീപാദം സിങ്ങിനെ പൊലീസ് പോളിസി വിഭാഗം ഐജിയായി നിയമിച്ചു. നിലവിൽ പോളിസി വിഭാഗം ഐജിയായ ഡി.ശില്പയെ പ്രൊക്യുയർമെന്റ് ഐജിയായാണ് നിയമിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.