തിരുവനന്തപുരം : ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള ഘടകത്തിന്റെ പുതിയ മേധാവിയായി
വി ശോഭന ചുമതലയേറ്റു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ള ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ് ബിരുദധാരിയാണ്. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ്സിലെ 1987 ബാച്ച് ഉദ്യോഗസ്ഥ ആയ വി. ശോഭന തിരുവനന്തപുരം സ്വദേശിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ ആദ്യത്തെ വനിതാ ടെലികോം മേധാവിയായ ഇവർക്ക് ഇന്ത്യയിൽ വിവിധ ടെലികോം സർക്കിളുകളിൽ, വ്യത്യസ്ത വിഭാഗങ്ങളിലായി ഏകദേശം 34 വർഷത്തെ വിജയകരമായ അനുഭവസമ്പത്തുണ്ട്.
എറണാകുളത്ത് ഏരിയ മാനേജർ ,
തിരുവനന്തപുരത്തെ റീജിയണൽ ടെലികോം ട്രെയിനിങ്ങ് സെന്റർ പ്രിൻസിപ്പൽ, ഗാസിയാബാദിലെ ALTTC യിൽ ജനറൽ മാനേജർ, നാഷണൽ ടെലികമ്യൂണിക്കേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി റിസർച്ച് & ട്രെയിനിങ് സ്ഥാപനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇതിനുമുമ്പ്
കേരള LSA യുടെ ടെക്നോളജി വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയിരുന്നു.