സോഷ്യൽ മീഡിയ ഡെസ്‌ക്
ജാഗ്രതാ ന്യൂസ് ലൈവ്
കോട്ടയം: ദൈവത്തിന് ചീത്തപ്പേരുണ്ടാക്കുന്ന വൈദികർക്കും, സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് അശ്ലീല ഫോട്ടോയും വീഡിയോയും അയച്ച് അധപ്പതിക്കുന്ന വൈദികർക്കും ഇനി നല്ല കാലം. ബിഷപ്പ് ഫ്രാങ്കോക്കേസിൽ വിധി വന്നതോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഒന്നാണ് ഇത്. കന്യാസ്ത്രീകൾ നേരിട്ട് കേസിൽ പരാതിക്കാരായിട്ടും, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ കൂറുമാറാതിരുന്നിട്ടു പോലും കേസിൽ ജലന്ധർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ച കോടതി വിധിയ്‌ക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെറ്റ് ആ കന്യാസ്ത്രീയുടെ ഭാഗത്തു തന്നെയാണ്
ഫ്രാങ്കോ അണ്ണൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ , പീഡന സമയത്തു തന്നെ 4 സൈഡിൽ നിന്നും പല പല ആംഗിളുകളിൽ ക്യാമെറയിൽ ഷൂട്ട് ചെയ്യുകയും അത് കോടതിയിൽ തെളിവായി കൊടുക്കകയും ചെയ്യേണ്ടതായിരുന്നു …
ഇത് തെളിവില്ലാതെ ചുമ്മാ ഫ്രാങ്കോയെ പോലൊരു മാന്യൻ തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ കോടതി എന്ത് ചെയ്യും
ആരേലും വന്നു എന്തേലും പറഞ്ഞാൽ തെളിവ് ഉണ്ടാക്കലും അവർക്കു ശിക്ഷ കൊടുക്കലും ഒന്നും അല്ല കോടതിയുടെ ജോലി ……
അടുത്ത തവണ എങ്കിലും തെളിവുകൾ ഉണ്ടാക്കുവാൻ ശ്രദ്ധിക്കു …..
സനൽകുമാർ പത്മനാഭൻ സോഷ്യൽ മീഡിയയിൽ എഴുതുന്നു..
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയത് കന്യാസ്ത്രീ തന്നെയായിരുന്നു. പരാതി നൽകിയ സമയങ്ങളിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നുതാനും. എന്നാൽ, ഫ്രാങ്കോയെ കുടുക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നായിരുന്നു കോടതിയുടെ നിലപാട്. അക്ഷരാർത്ഥത്തിൽ സ്ത്രീപീഡകരും, സോഷ്യൽ മീഡിയയിൽ അശ്ലീല പ്രദർശകരുമായ ചില വൈദികർക്കുള്ള മണിയടിയൊച്ചയാണ് ഇപ്പോൾ പുറത്തു വന്ന വിധിയെന്നു വേണമെങ്കിൽ കരുതാം.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയ്‌ക്കെതിരെ വിധി പുറത്തു വന്നപ്പോൾ ഇത് ഗുണം ചെയ്യുന്നത് ഇത്തരക്കാർക്ക് തന്നെയാണ്. നല്ല രീതിയിൽ ദൈവത്തെ പരിപാലിക്കുന്നവർക്ക് പോലും ചീത്തപ്പേരുണ്ടാക്കുന്ന രീതിയിലാണ് ഒരു വിഭാഗം വൈദികരുടെ പെരുമാറ്റം. സോഷ്യൽ മീഡിയയിൽ കെണിയൊരുക്കി സ്ത്രീകളെ വീഴ്ത്തുകയും, ഇവർക്ക് സ്വന്തം സ്വകാര്യ ഭാഗങ്ങളുടെ ചിത്രം അയച്ചു നൽകുകയും ചെയ്യുന്ന വൈദികരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴും സഭ സ്വീകരിക്കുന്നത് എന്നത് ഏറെ വേദനാജനകമാണ്.
കണ്ണൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫാ.റോബിൻ എന്ന വൈദികൻ ശിക്ഷിക്കപ്പെട്ടിട്ടു പോലും ഇദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സഭ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ഇനി പീഡനത്തിന് ഇരയായാൽ പോലും, കന്യാസ്ത്രീകളും, പള്ളിയുടെയും വൈദികരുടെയും പള്ളീലച്ചന്മാരുടെയും ഭീഷണിയിൽപ്പെട്ടു കിടക്കുന്ന സ്ത്രീകൾ പരാതി നൽകാൻ ഒന്നു മടിക്കും. ഫ്രാങ്കോയുടെ കേസ് കണ്ടില്ലേ എന്ന ഒരൊറ്റ മറുപടി മതി ഇവരുടെയെല്ലാം പരാതി ഈ വഴിവിട്ടു നടക്കുന്ന വൈദികർക്ക് ഇല്ലാതാക്കാൻ. ഇപ്പോൾ പുറത്തു വന്ന ഫ്രാങ്കോക്കേസ് വിധി അക്ഷരാർത്ഥത്തിൽ നിയമനത്തിന് തെറ്റായ വഴികാട്ടുന്ന കേസായി മാറും.