കുറവിലങ്ങാട് : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കേരളത്തിൽ നിന്നുള്ള രണ്ടു സിസ്റ്റേഴ്സിനെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് തീരാ കളങ്കവും ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ സംരക്ഷണത്തിന്റെ ലംഘനവും ആണെന്ന് കേരള യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി.
പ്രശ്നത്തിൽ കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ ഉണ്ടാവണമെന്നും സിസ്റ്റേഴ്സിന് നീതി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. തലശ്ശേരി സ്വദേശിനി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശിനി സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തത് തെളിവില്ലാത്ത ആരോപങ്ങളാണ് അവർക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
മാനവ സേവയ്ക്കും സാമൂഹ്യ സേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യത്വരഹിതമായ രീതിയിൽ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യയിലെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ സംഭവത്തെ മന:സ്സാക്ഷിയുള്ളവർക്ക് കാണാൻ കഴിയൂ.സംഭവത്തിന്റെ ഗൗരവം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുവാനായി മുഖ്യമന്ത്രി പിണറായി വിജയനും കേരള കോൺഗ്രസ് (എം)ചെയർമാനും രാജ്യസഭ എംപിയുമായ ജോസ് കെ മാണിയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ അധ്യക്ഷത വഹിച്ചു.
യൂത്ത്ഫ്രണ്ട എം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ബിബിന്‍അഗസ്റ്റിന്‍ വെട്ടിയാനിയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ഓഫീസ് ചാർജ് സെക്രട്ടി പ്രവീണ്‍പോള്‍, സെക്രടറിമാരായ അരുണ്‍ ഈന്തും തോട്ടത്തിൽ ,ജിബന്‍ ചേപ്പുകാല, വൈസ് പ്രസിഡണ്ടുമാരായ ജോര്‍ജ്പലായ്ക്കത്തടം,അനീഷ് വാഴപ്പള്ളി,എബിന്‍ഷോജി എന്നിവര്‍ പ്രസംഗിച്ചു.