ജനാധിപത്യ കേരളത്തിന് നാണക്കേട് : കേരള ജേർണലിസ്റ്റ് യൂണിയൻ 

കോട്ടയം :   ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന്  എതിരെ കേസെടുത്ത നടപടി  ജനാധിപത്യവിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു). തൊഴിലാളി വർഗ്ഗ പ്രസ്ഥാനം ഭരണം കൈയ്യാളുന്ന കേരളത്തിൽ തൊഴിൽ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നു.

Advertisements

ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക്  എതിരെ കെ എസ്‌ യു നേതാവ്  ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

വിമർശനവും സ്വയ വിമർശനവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭരിക്കുന്ന കേരളത്തിലാണ് തൊഴിൽ സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെടുന്നത് ,  

കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 

ജനാധിപത്യ കേരളത്തിന് മാനക്കേട് ഉണ്ടാക്കുന്ന തൊഴിൽ സ്വാതന്ത്ര്യ നിഷേധം അനുവദിക്കരുതെന്നും ജനാധിപത്യ വിരുദ്ധമായ പോലീസ് നടപടി പിൻവലിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ  പ്രസിഡന്റ് കുടമാളൂർ രാധാകൃഷ്ണൻ ജനറൽ സെക്രട്ടറി എസ്.ഡി റാം എന്നിവർ ആവശ്യപ്പെട്ടു. 

തികച്ചും പ്രതിഷേധാർഹമായ ഈ നടപടി  അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം  കേരളത്തിലെ മാധ്യമപ്രവർത്തകർ പ്രതിഷേധത്തിലേയ്ക്ക് നീങ്ങുമെന്നും  കെ.ജെ യു ഭാരവാഹികൾ പറഞ്ഞു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.