കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ രാപകല്‍ സമരയാത്രക്ക് പാലായില്‍ വമ്പിച്ച പൗരസ്വീകരണം നല്‍കി

പാലാ: ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു നയിച്ച രാപകല്‍ സമരയാത്രക്ക് ളാലംപാലം ജംഗ്ഷനില്‍ വമ്പിച്ച സ്വീകരണം നല്‍കി. ക്യാപ്റ്റന്‍ എം.എ ബിന്ദുവിനെ ഹാരമണിയിച്ചു സീകരിച്ചു.

Advertisements

യുഡിഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.പി.സി.സി മെമ്പര്‍ തോമസ് കല്ലാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏ.കെ ചന്ദ്രമോഹന്‍, എന്‍. സുരേഷ്, മോളി പീറ്റര്‍, ജോര്‍ജ് പുളിങ്കാട്, ആര്‍ സജീവ്, ആര്‍. പ്രേംജി, അനസ് കണ്ടത്തില്‍, വിജയകുമാര്‍ സി.ജി, സന്തോഷ് കാവുകാട്ട്, ലിസമ്മ മത്തച്ചന്‍, എം.പി കൃഷ്ണന്‍ നായര്‍, വി.കെ സുരേന്ദ്രന്‍, സന്തോഷ് മണര്‍കാട്ട്, ചൈത്രം ശ്രീകുമാര്‍, ജോയി കളരിക്കല്‍, ജ്യോതി ലക്ഷ്മി, ആനി ബിജോയി, സൗമ്യ സേവ്യര്‍, ആല്‍ബിന്‍ ഇടമനശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 21000 രൂപയായി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, ഓണറേറിയത്തിന് ബാധകമാക്കിയ മുഴുവന്‍ മാനദണ്ഡങ്ങളും പിന്‍വലിക്കുക, എല്ലാ മാസവും മുടങ്ങാതെ 5-ാം തീയതിക്കകം ഓണറേറിയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 10 മുതലാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ സമരത്തിന് അനുകൂല നിലപാട് എടുക്കാത്ത സാഹചര്യത്തിലാണ് 14 ജില്ലകളിലൂടെയുമുള്ള സമരയാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

Hot Topics

Related Articles