കോട്ടയം : കേരള ജേർണ്ണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ പഠന യാത്രക്ക് അടൂരിൻ്റെ മണ്ണിൽ നിന്ന് തുടക്കം. സ്വാമി വിവേകാനന്ദൻ്റെ മണ്ണായ ഉദയാസ്തമയങ്ങളുടെ നാട്ടിൽ അതെ കന്യാകുമാരിയിലാണ് രണ്ട് ദിവസത്തെ പഠന ക്യാമ്പ് നടക്കുന്നത്. പഠനയാത്ര അടൂരിൽ ഐജെയു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. സുജേഷ് അദ്ധ്യക്ഷനായി. ദേശീയ സമിതി അംഗങ്ങളായ ആഷിക് മണിയാംകുളം, എം എ ഷാജി, സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ, ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പിള്ളി, ജില്ലാ സെക്രട്ടറി ബിനോയി വിജയൻ, ക്യാമ്പ് ഡയറക്ടർ ജിജു വൈക്കത്തുശ്ശേരി എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഷാജി തോമസ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് ആർ വിഷ്ണുരാജ് നന്ദിയും പറഞ്ഞു. 26, 27 തീയതികളിലായി കന്യാകുമാരി വൈ എം സി എ ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. അൻപതിലധികം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.