ആലുവ: സൗത്ത് വാഴക്കുളം ഗവർമെണ്ട് ഹൈസ്ക്കൂളിലെ 1985 എസ്. എസ്.എൽ.എസി ബാച്ച് വിദ്യാർത്ഥികളും അവരുടെ കുടുംബാഗങ്ങളും തങ്ങളുടെ മാതൃ വിദ്യാലത്തിൽ ഒരുമിച്ച് ചേർന്ന് സൗഹാർദ്ദ സംഗമം
വർണ്ണാങ്കണം 2025 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സെപ്റ്റംബർ ഏഴാം തീയതി രാവിലെ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രശസ്ത നാടക അവാർഡ് ജേതാവും സംവിധായകനും എഴുത്തുകാരനുമായ മണിയപ്പൻ ആറന്മുള വർണ്ണാങ്കണം 2025 ഉദ്ഘാടനം നിർവ്വഹിച്ചു.





പൂർവ്വ വിദ്യാർത്ഥികളുട
കുടുംബാംഗങ്ങളെ പരിചയപ്പെടൽ, കലാകായിക മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പ്രവാസിയായ ബാബു തോമസ് നിർവ്വഹിച്ചു. വിഭവ സമൃദമായ സദ്യയും ഒരുക്കിയിരുന്നു. ചടങ്ങിൽ സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഇഷ്ടമിത്രമായിരുന്നു ആദ്യകാല ബിസിനസുകാരനായിരുന്ന സി.എം അബ്ദുൽ കരീം ഇക്ക യെ പൊന്നാടയണിച്ചു ആദരിക്കുകയും സ്നേഹോപഹാരം നല്കുകയും ചെയ്തു.
വർണ്ണക്കൂട്ടം85 – ൻ്റെ പ്രസിഡൻ്റും വാഴക്കുളം പഞ്ചായത്ത് മെമ്പറുമായ തമ്പി കുര്യാക്കോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ.മനോജ്, ജയസുധ, സീനത്ത്, ഡോ: ജമാൽ മരക്കാർ, കെ.വി. ജേക്കബ്, ഇബ്രാഹിം കുട്ടി, അഷറഫ്, അക്ബർ .ഷംസുദീൻ ആലീസ്, സിന്ധു എന്നിവർ പ്രസംഗിച്ചു. അബ്ദുൽ റസാക്ക് സ്വാഗതവും. എ.കെ മനോജ് നന്ദിയും പറഞ്ഞു.